ഉറങ്ങുന്നതിന് മുൻപ് മൊബൈൽ നോക്കുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങൾക്കും ഈ രോഗം പിടിപെടാം

നമ്മുടെ ജീവിതത്തിൽ മൊബൈൽ ഫോൺ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. രാവും പകലുമില്ലാതെ പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ട്. എന്നാൽ രാത്രി കിടക്കാൻ പോകുമ്പോൾ ഉള്ള മൊബൈൽ ഫോണിന്റെ ഉപയോഗം നമ്മുടെ ഉറക്കത്തെ നന്നായി ബാധിക്കുന്ന ഒന്നാണ്. കിടക്കാൻ പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കയ്യിലുള്ള മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിവച്ചില്ലെങ്കിൽ ഇന്‍സോമ്‌നിയ എന്ന അസുഖം പിടിപെടുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Also read:തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. ഉറങ്ങുന്നതിന് മുൻപ് അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അത് നമ്മുടെ ഉറക്കത്തെ കാര്യമായി ബാധിക്കുമെന്ന് പഠനത്തിൽ പറയുന്നു. മൊബൈല്‍ ഫോണിന്റ അമിത ഉപയോഗം അതിക്ഷീണത്തിനും ഇന്‍സോമ്‌നിയക്കും കാരണമാവുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Also read:മടക്കാവുന്ന ഫോണുമായി വണ്‍പ്ലസ്; ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ ഫോണിന്റെ ലോഞ്ചിങ് നാളെ

18നും 40നും ഇടയില്‍ പ്രായമുള്ള 2000 വ്യക്തികളില്‍ ചോദ്യോത്തര സര്‍വ്വേ നടത്തിയാണ് പഠനം പൂർത്തിയാക്കിയത്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പ്രൈവറ്റ് ഉദ്യോഗസ്ഥരും കോളേജ് വിദ്യാര്‍ത്ഥികളുമെല്ലാം അടങ്ങുന്ന വ്യക്തികളിലാണ് പഠനം നടത്തിയത്.ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന 72.4% ആളുകളിലും നല്ല ഉറക്കം ലഭിക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. വ്യക്തികളെ ഏഴു ദിവസത്തോളം നിരീക്ഷിച്ചാണ് പഠനം പൂർത്തിയാക്കിയത്. പഠനം നടത്തിയവരില്‍ 65.5% ആളുകള്‍ കൂടുതലും പുരുഷന്‍മാര്‍ ഉറങ്ങുമ്പോള്‍ അവരുടെ മൊബൈല്‍ ഫോണ്‍ അടുത്തുവെച്ചാണ് കിടക്കുന്നത്. ഇതും അപകടകരമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News