ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം: ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രം; കേരളത്തിന് വലിയ നേട്ടമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

bandipur night traffic ban

ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തിന് ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രസർക്കാർ. വനമേഖലയിലൂടെ ആറുവരി തുരങ്ക പാത നിർമ്മിക്കാൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശം നൽകി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ഡോ. ജോൺ ബ്രിട്ടാസ് എംപിയെയാണ് ഇക്കാര്യം അറിയിച്ചത്. ബന്ദിപ്പൂർ വനമേഖല വഴി വയനാട്ടിൽ നിന്നും മൈസൂരിലേക്കും ബംഗളൂരുവിലേക്കുമുള്ള പതിറ്റാണ്ടുകൾ നീണ്ട രാത്രി യാത്രാ വിലക്ക് ഒഴിവാക്കാൻ പ്രതീക്ഷയേറുന്നതാണ് കേന്ദ്രസർക്കാരിന്‍റെ നിർദ്ദേശം.

വനമേഖലയിലൂടെ ആറുവരി തുരങ്ക പാത നിർമ്മിക്കാൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശം നൽകി. വനമേഖലയിൽ മേൽപ്പാലമോ ബദൽ പാതയോ നിർമ്മിക്കണമെന്ന കേരളത്തിന്‍റെ നിർദ്ദേശം വനം പരിസ്ഥിതി മന്ത്രാലയം നിരസിച്ചിരുന്നു.

also read; പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

തുടർന്നാണ് വന്യജീവി സഞ്ചാരം തടസ്സപ്പെടുത്താതെയുള്ള തുരങ്ക പാത എന്ന ആശയം കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയ ഡോ. ജോൺ ബ്രിട്ടാസ് എംപിയെയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ബദൽ പാതയ്ക്കായി ഡിപിആർ പഠനത്തിന് അനുമതി നൽകിയത് കേരളത്തിന് വലിയ നേട്ടമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

ദേശീയപാത 766ലെ ഏറ്റവും അധികം വന്യജീവികളുള്ള ബന്ദിപ്പൂരിലെ 25 കിലോമീറ്റർ ഭാഗത്താണ് രാത്രി 9 മുതൽ രാവിലെ ആറു വരെ യാത്രാ വിലക്കുള്ളത്. ബന്ദിപ്പൂർ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുമ്പോൾ തുരങ്ക പാത നിർദേശം കേന്ദ്രം അറിയിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News