കനത്ത മഴ; ഇടുക്കിയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര ഇന്ന് (മെയ് 19 ) മുതല്‍ റെഡ് , ഓറഞ്ച് അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ , റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ വിനോദ സഞ്ചാരമേഖലകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങള്‍ , ജലാശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ് , ഡിടിപിസി , ഹൈഡല്‍ ടുറിസം , വനം വകുപ്പ് , കെ എസ് ഇബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ക്ക്ചുമതല നല്‍കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തേണ്ടതാണ്. റിസോര്‍ട്ടുകള്‍ , ഹോംസ്റ്റേകള്‍ , ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പുകള്‍ നല്‍കണം .
ജില്ലയിലെ ഓഫ് റോഡ് സഫാരി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News