ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്തു; ആഴത്തിലുള്ള മുറിവുകൾ; നിഹാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് മരണപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. കണ്ണിനു താഴെയും കഴുത്തിനു പുറകിലും അരക്കുതാഴെയുമായി ആഴത്തിലുള്ള മുറിവുകൾ ഉണ്ട്.

also read; ബ്രിജ് ഭൂഷണിനെതിരെ തെളിവുകള്‍ ഹാജരാക്കി വനിതാ ഗുസ്തി താരങ്ങള്‍

ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്ത നിലയിൽ ആണുള്ളത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചത്. വീടിൻ്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News