പഞ്ചാബ് ഗുരുദ്വാരയില്‍ നിഹാംഗുകള്‍ വെടിയുതിര്‍ത്തു; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

നിഹാംഗ് സിക്കുകാരുടെ സംഘം നടത്തിയ വെടിവെയ്പ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള ഗുരുദ്വാരയിലാണ് വെടിവെയ്പ്പ് നടന്നത്. മൂന്നു പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഗുരുദ്വാരയുടെ അവകാശങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഇടയിലാണ് വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്.

ALSO READ:  ഉത്തരാഖണ്ഡിലെ തുരങ്ക അപകടം; ഇനി ആറു മീറ്റര്‍ ദൂരം, രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍

ഗുരുദ്വാരയില്‍ കടന്നു കയറിയതിന് നിഹാംഗ് വിഭാഗത്തിലെ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്തരീക്ഷം നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് അവര്‍ക്ക് നേരെ ചിലര്‍ വെടിയുതിര്‍ത്തത്. റോഡില്‍ നില്‍ക്കുമ്പോഴാണ് പൊലീസുകാര്‍ക്ക് നേരെ നിഹാംഗുകള്‍ വെടിവെച്ചതും ഒരാള്‍ കൊല്ലപ്പെട്ടതും.

ALSO READ:  കനത്ത മഴ; അടിയന്തര യോഗം വിളിച്ച് സർക്കാർ, കല്ലാർ ഡാം അടച്ചു

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഭവം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് വലിയൊരു സംഘം പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഏകദേശം മുപ്പതോളം നിഹാംഗുകള്‍ ഇപ്പോഴും ഗുരുദ്വാരയ്ക്കുള്ളില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ALSO READ: കാതലിന് കോടികളോ? ജ്യോതികയുടെ പ്രതിഫലം പുറത്ത്; സൂര്യയുടെ വാർഷിക വരുമാനവും ചർച്ചയാകുന്നു

2020ല്‍ പാട്യാലയില്‍ കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കൈവെട്ടി മാറ്റിയിരുന്നു നിഹാംഗ് പ്രതിഷേധക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News