നിജ്ജാര്‍ കൊലപാതകം; കാനഡ തെളിവുകള്‍ നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്കെതിരായ കാനഡയുടെ ആരോപണത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. നിജ്ജറിന്റെ വധം സംബന്ധിച്ച് കാനഡ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം കാനഡയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നും മന്ത്രി ആരോപിച്ചു

കഴിഞ്ഞ ദിവസമാണ് ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്ത് വന്നത്. വിയന്ന കണ്‍വന്‍ഷന്‍ ധാരണങ്ങള്‍ ഇന്ത്യ ലംഘിച്ചു എന്നും ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു. ഇതിനു പിന്നാലെയാണ് ലണ്ടനില്‍ വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്. അന്വേഷണം എന്ന ആവശ്യത്തെ ഇന്ത്യ തള്ളുന്നില്ല, എന്നാല്‍ നിജ്ജറിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ത്യന്‍ ഏജന്റുമാരുടെ ഇടപെടലുകളെപ്പറ്റി കാനഡ തെളിവുകള്‍ നല്‍കണമെന്ന് വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു .

Also Read: സിപിഐഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്

കനേഡിയന്‍ രാഷ്ട്രീയത്തില്‍ വിഘടനവാദികളുടെ അഭിപ്രായങ്ങള്‍ക്ക് ഇടം നല്‍കുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിക്കുകയും നയതന്ത്ര പ്രതിനിധികളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ കനേഡ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും ജയ്ശങ്കര്‍ ആരോപിച്ചു. നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിനു പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു . ഇതിന് പിന്നാലെ കാനേഡിയന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News