നിജ്ജർ വധക്കേസ്: കാനഡ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോ​ഗിക്കുന്നുവെന്ന് ഇന്ത്യ

Justin Trudeau

നിജ്ജര്‍ വധക്കേസില്‍ അന്വേഷണത്തില്‍ കാനഡക്കെതിരെ വീണ്ടും ഇന്ത്യ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാനഡ സര്‍ക്കാര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു. കാനഡയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്തു വിമര്‍ശിച്ച് വിദേശമന്ത്രാലയം. ഇന്ത്യയെ കരിവാരി തേക്കാനുള്ള നീക്കമാണ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതെന്നും വിദേശമന്ത്രാലയം പറഞ്ഞു.

Also Read: ട്രംപിന് നേരെ വീണ്ടും വധശ്രമം?  കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് പരിപാടിക്ക് സമീപത്ത് നിന്നും ഒരാൾ തോക്കുമായി പിടിയിൽ

ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും കാനഡ പൗരത്വം നല്‍കി. ഇവരെ വിട്ടു കിട്ടണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration