യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ധീരജിന്‍റെ കൊലയാളി നിഖില്‍ പൈലിയും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് ഇടുക്കി പൈനാവ്‌ എൻജിനീയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയും. സംസ്ഥാന നേതാക്കള്‍ക്കൊപ്പമാണ് നിഖില്‍ പൈലിയും പ്രചാരണത്തിന് എത്തിയിരിക്കുന്നത്.

ALSO READ: ഉത്തര്‍പ്രദേശിലെ വിദ്വേഷാഭ്യാസം: അധ്യാപികയ്ക്കെതിരെ കേസെടുത്താല്‍ തീരുമോ വെറുപ്പിന്‍റെ രാഷ്ട്രീയം

പാമ്പാടിയിലെ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ ഇയാളുടെ പ്രവർത്തനം. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന നേതാക്കളായ കെ എസ്‌ ശബരിനാഥൻ, റിജിൽ മാക്കുറ്റി എന്നിവർക്കൊപ്പമിരിക്കുന്ന ചിത്രം നിഖിൽ പൈലിതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.

ധീരജിനെ ഒറ്റക്കുത്തിന്‌ കൊന്ന കേസിലെ പ്രതികളെ ‘സ്വന്തം കുട്ടികൾ’ എന്നും കൊല്ലപ്പെട്ട ധീരജിനെ ‘മരണം ഇരന്നുവാങ്ങിയവൻ’ എന്നുമാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും കോൺഗ്രസും വിശേഷിപ്പിച്ചത്‌. കൊലക്കേസിൽ പ്രതിയായ ശേഷമാണ്‌ യൂത്ത്‌ കോൺഗ്രസ്‌ ഔട്ട്‌റീച്ച്‌ സെൽ വൈസ്‌ ചെയർമാനായി നിഖിൽ പൈലിയെ നിയമിച്ചത്‌. ചാണ്ടി ഉമ്മനാണ്‌ ഔട്ട്‌റീച്ച്‌ സെൽ ദേശീയ ചെയർമാൻ.

ALSO READ: അന്യജാതിക്കാരനെ പ്രണയിച്ചു, ഉത്തര്‍പ്രദേശില്‍ 17കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News