നിഖില്‍ പൈലി പ്രചാരണത്തിന് വന്നാലെന്താ കു‍ഴപ്പം, കൊലക്കേസ് പ്രതിയെ ന്യായീകരിച്ച് ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിന് കൊലപാതകക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയും മുന്‍പന്തിയിലുണ്ട്. ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് നിഖില്‍. എന്നാല്‍ കൊലക്കേസ് പ്രതി തനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതില്‍ ഒരു പ്രശ്നവും ചാണ്ടി ഉമ്മന് തോന്നുന്നില്ല.

ALSO READ: ഓണ സദ്യയില്‍ പ്രധാന വിഭവം, നല്ല കുറുകിയ പരിപ്പുകറി തയ്യാറാക്കാം

കൊലക്കേസ് പ്രതി പ്രചാരണത്തിനറങ്ങിയത് വാര്‍ത്തയായപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. യുഡിഎഫിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്നാണ് പലരും ചോദിക്കുന്നത്. പക്ഷെ കൊലക്കേസ് പ്രതി തനിക്കൊപ്പം നടന്നാല്‍ എന്താണ് കു‍ഴപ്പമെന്നാണ് ചാണ്ടി ഉമ്മന്‍റെ ചോദ്യം.

നിഖിൽ പൈലി വന്നതിൽ എന്താണ് തെറ്റെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ന്യായീകരണം.

ALSO READ: വി എസ് എസ് സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതിയെ കേരളത്തിൽ എത്തിച്ചു

അതേസമയം നിഖിൽ പൈലി പ്രചരണത്തിനെത്തിയതിനെ വിമർശിച്ച് ധീരജിന്‍റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News