നിഖില്‍ തോമസ് നടത്തിയത് ഗുരുതര കുറ്റമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം കെ.എച്ച് ബാബുജാന്‍. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ തന്റെ പേര് ഉപയോഗപ്പെടുത്തുന്നത് ശരിയല്ല. നിരവധി പേര്‍ അഡ്മിഷന്‍ ആവശ്യത്തിന് മുന്നില്‍ വരാറുണ്ട്. ആര്‍ക്കൊക്കെ അഡ്മിന്‍ നല്‍കി എന്നത് ഓര്‍ത്തുവെയ്ക്കാറില്ലെന്നും ബാബുജാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: കെ.വിദ്യ റിമാൻഡിൽ
കോളേജിന്റെ റിപ്പോര്‍ട്ട് സര്‍വ്വകലാശാല തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല തുടര്‍നടപടി സ്വീകരിക്കും.
തനിക്കെതിരെ പ്രചരിക്കുന്നത് സത്യവിരുദ്ധമായ കാര്യങ്ങളാണ്. തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് രണ്ടര മാസത്തെ പരിശോധനയ്ക്കു ശേഷമാണ്. അക്കാദമിക് സമ്മതികളാണ് ഇകാര്യങ്ങള്‍ പരിശോധിച്ചത്. പിജി അഡ്മിഷന് തീയതി നീട്ടി നല്‍കിയത് ഓണ്‍ലൈന്‍ അഡ്മിഷന്‍ കമ്മിറ്റിയാണ്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിലൂടെ അഡ്മിഷന്‍ ലഭിച്ചത്.
അതുവരെ ഇതൊന്നും സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് മാത്രമാണ് സിന്‍ഡിക്കേറ്റ് ചെയ്തത്. കേരള സര്‍വകലാശാലയ്ക്കും അവിടത്തെ അധ്യാപകര്‍ക്കും താനാരാണെന്ന് കൃത്യമായി അറിയാം. സര്‍വകലാശാലയുടെ പേരിന് കളങ്കം വരുന്ന ഒരു പ്രവര്‍ത്തിക്കും താന്‍ കൂട്ടുനില്‍ക്കില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ബാബുജാന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here