“സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്” : വൈറലായി നിഖിലയുടെ വാക്കുകള്‍

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ നിഖിലാ വിമലിന്റെ വാക്കുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിരവധി ആത്മഹത്യകളുടെ വാര്‍ത്തകളാണ് ഓരോ വര്‍ഷവും പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് താരം പറഞ്ഞ അഭിപ്രായങ്ങളാണ് ചര്‍ച്ചയാവുന്നത്.

ALSO READ:  കൊച്ചി കപ്പൽശാല രഹസ്യവിവരം ചോർത്തൽ: ഫേസ്ബുക്കിന് കത്ത് നൽകി പൊലീസ്

സ്ത്രീധനം വാങ്ങുന്നവരും വാങ്ങാത്തവരും നമ്മുടെ നാട്ടിലുണ്ടാകാം. ഏതെങ്കിലും ജില്ലയുടെയോ അവിടുത്ത ആളുകളുടെയോ പ്രശ്‌നമല്ല അത്. വ്യക്തികളുടെ പ്രശ്‌നമാണ്. വിവാഹം കഴിപ്പിച്ച് അയക്കാന്‍ എല്ലാവര്‍ക്കും ഉത്സാഹമാണ്. എന്നാല്‍ പിന്നീട് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇവരാരും ഒപ്പമുണ്ടാകില്ലെന്നും താരം പറഞ്ഞു. ഒരാളുടെ ലൈഫില്‍ അയാള്‍ക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കുന്നത് അയാള്‍ തന്നെയാണ്.  അതുപോലെ തന്നെ സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും നമ്മള്‍ തന്നെയാണ്. അത് മാതാപിതാക്കളല്ല, മറിച്ച് വിവാഹിതരാകാന്‍ പോകുന്നവരാണ് തീരുമാനിക്കേണ്ടത്. കല്യാണം കഴിപ്പിച്ച് വിടാന്‍ ആവേശം കാണിക്കുന്നവര്‍ ആരും ഒപ്പമുണ്ടാവില്ല. എല്ലാവരും ഇത് നിങ്ങളുടെ കുടുംബമല്ലേ ജീവിതമല്ലേ എന്നാണ് പറയുക. കേരളത്തിലെന്നല്ല എല്ലായിടത്തും അത് അങ്ങനെ തന്നെയാണെന്നും നിഖില പറഞ്ഞു.

ALSO READ:  ചാനൽ ചർച്ചയിൽ വ്യക്തിപരമായ അധിക്ഷേപം; മാധ്യമപ്രവർത്തകനെതിരെ വക്കീൽ നോട്ടീസ് അയച്ച് അഡ്വ കെ എസ് അരുൺകുമാർ

ഇന്ന് ഭൂരിപക്ഷം പേര്‍ക്കും ഇല്ലാത്തത് മാനസികമായ ധൈര്യമാണ്. എല്ലാവരും ദുര്‍ബലരാണ്. ഡിപ്രഷനും ആന്‍സൈറ്റിയുമുള്ളവരാണ് ഏറെയും. ഈ വാക്കുകളാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും. ഇതെന്താണെന്ന് അറിയാത്തതുകൊണ്ടോ മറ്റോ ആളുകള്‍ ഇവയൊന്നും തുറന്നു പറഞ്ഞിരുന്നില്ല. പക്ഷേ എന്നാലും അവരത് ഡീല്‍ ചെയ്തിരുന്നു. ഇന്നതല്ല അവസ്ഥ. എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായാല്‍ വളരെ ക്ലോസ് ആയിട്ടുള്ള ആളോട് കാര്യം പറയും. ഞാന്‍ പറയുന്ന കാര്യം അവര്‍ വേറൊരു തരത്തിലാണ് എടുക്കുന്നതെങ്കില്‍ അതില്‍ നിന്നും ഒരിക്കലും നമുക്ക് തിരിച്ചുവരാന്‍ സാധിക്കില്ല. ഇതൊന്നും ഒരു വിഷയമില്ല എന്ന്  അയാള്‍ പറയുകയാണെങ്കില്‍ നമുക്കൊരു മെന്റര്‍ സ്‌ട്രെങ്ത് വരും. ഇത്രയും സോഷ്യല്‍ മീഡിയ ആക്ടീവായ, സാങ്കേതിക രംഗം വളര്‍ന്ന സാഹചര്യത്തിലും എന്തുകൊണ്ട് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയില്ല. ഒരുപക്ഷെ കുടുംബത്തിലെ സാഹചര്യമാകും’, എന്നാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളെ കുറിച്ച് നിഖില പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News