‘ഇതിന് നിങ്ങൾക്ക് മാസത്തിലാണോ കൂലി? വല്ലാത്തൊരു ജീവിതം തന്നെ’, ഓൺലൈൻ ചാനലിന് കിടിലൻ മറുപടി നൽകി നിഖില വിമൽ

ധാരാളം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരമാണ് നിഖില വിമൽ. നിരന്തരമായി നിഖിലയുടെ അഭിമുഖങ്ങളും മറ്റും പങ്കുവെച്ച് നിരവധി ആളുകൾ രംഗത്തെത്തുക പതിവായിരുന്നു. വിവാഹത്തിന്റെ പേരിലും, രാഷ്ട്രീയത്തിന്റെ പേരിലും വരെ നിഖില വിമലിനെ പലരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശല്യം ചെയ്യുക പതിവായിരുന്നു. ഇപ്പോഴിതാ തനിക്ക് മുൻപിൽ വന്ന ഒരു ഓൺലൈൻ മാധ്യമത്തിന് നിഖില നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

ALSO READ: ‘ആദ്യം വിവാദം, പിന്നെ വിശദീകരണം’, കൂടെ തന്നെയുണ്ട്, ടീമിനെ ടെസ്റ്റ് ചെയ്‌തതാണെന്ന് റൊണാള്‍ഡീഞ്ഞോ

തൻ്റെ അടുക്കലേക്ക് ക്യാമറയും കൊണ്ട് വന്ന മാധ്യമപ്രവർത്തകനോട് ഇതിന് നിങ്ങൾക്ക് മാസത്തിലാണോ കൂലി എന്നാണ് നിഖില ചോദിക്കുന്നത്. ഇതിനൊക്കെ നിങ്ങൾക്ക് പൈസ കിട്ടുന്നുണ്ടോ എന്നും നിഖില ചോദിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്. നിരവധി ആളുകളാണ് ഈ വിഡിയോയിൽ നിഖിലയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള ചാനലുകാർക്ക് ഈ രീതിയിൽ തന്നെ മറുപടി നൽകണം എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

ALSO READ: മാംഗോ ഷേക്ക് ഉണ്ടാക്കാൻ അമുൽ ഐസ്‌ക്രീമിന്റെ ബോക്സ് തുറന്ന യുവതി ഞെട്ടി, കണ്ടത് പഴുതാര; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News