നിഖില വിമൽ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് ഞാൻ പ്രകാശൻ. ശ്രീനിവാസനും സത്യൻ അന്തിക്കാടും ഏറെ നാളുകൾക്ക് ശേഷം ഒന്നിച്ച സിനിമ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രം ഇറങ്ങിയതിന് ശേഷം സലോമി എന്ന കഥാപാത്രത്തിന്റെ പേരിൽ താൻ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ വ്യക്തമാക്കുകയാണ് നിഖില വിമൽ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യങ്ങൾ വ്യകത്മാക്കിയത്.
നിഖില വിമൽ പറഞ്ഞത്
ഫഹദിന്റെ കൂടെ ഞാന്‍ പ്രകാശനാണ് ചെയ്തത്. അതിന് മുന്നെയോ അതിന് ശേഷമോ ഫഹദിനെ കണ്ടിട്ടില്ല. എനിക്ക് അത്ര പരിചയമില്ല. പക്ഷെ വര്‍ക്ക് ചെയ്യണമെന്ന് ഒത്തിരി ആഗ്രഹമുള്ള ആളായിരുന്നു ഫഹദ്. സത്യന്‍ അങ്കിള്‍ എന്റെ അടുത്ത് ഞാന്‍ പ്രകാശന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു തേപ്പ് ആണല്ലേ എന്ന്. അങ്കിള്‍ പറഞ്ഞത്, നീ തേപ്പല്ല, പ്രകാശന്റെ പ്രശ്‌നം കൊണ്ടാണ് നീ ഇത് ചെയ്യുന്നത് എന്നാണ്.
സിനിമ ചെയ്യുമ്പോഴും മനസില്‍ ആ ഒരു ഫീല്‍ തന്നെയാണ് ഉള്ളത്. പക്ഷെ, പ്രകാശനെ അത്രയും കണ്‍വീന്‍സിംഗ് ആയിട്ട് അദ്ദേഹം ചെയ്തതു. ആ ചിത്രം രണ്ടാഴ്ച ഒക്കെ ഹൗസ്ഫുള്‍ ആയി ഒക്കെ ഓടുന്ന സമയത്ത് ഞാന്‍ ഡിപ്രഷന്‍ അടിച്ച് വീട്ടില്‍ ഇരിക്കുകയായിരുന്നു. എല്ലാ ദിവസവും ആള്‍ക്കാര്‍ എന്നെ വിളിച്ചിട്ട് ചീത്ത വിളിക്കുമായിരുന്നു, എന്നാലും പ്രകാശനെ തേച്ചല്ലേ എന്ന് പറഞ്ഞിട്ടാണ് ചീത്തവിളി.
ലുലു മാളില്‍ ഒക്കെ പോകുമ്പോള്‍ ആള്‍ക്കാര്‍ ഇപ്പോഴും എന്നോട് ചോദിക്കും ഒരു മൂന്നരലക്ഷം രൂപയുണ്ടോ എടുക്കാന്‍ എന്നൊക്കെ. മൂന്നര ലക്ഷം രൂപയോ എന്ന് ചോദിച്ചാല്‍ ജര്‍മന്‍കാരന്റെ കൂടെ പോയില്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. നിങ്ങടെ പ്രകാശനെ ഞാന്‍ എന്ത് ചെയ്തു എന്ന അവസ്ഥയായിരുന്നു എന്റേത്. ഫഹദിനെ പറയുമ്പോള്‍ എനിക്ക് ഇതാണ് പെട്ടെന്ന് ഓര്‍മ വന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here