ഫെമിനിസ്റ്റ് ആകുന്നതില്‍ എന്താണ് തെറ്റ്? തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വെച്ച് താന്‍ ഫെമിനിസ്റ്റാണ്: നിഖില വിമല്‍

ഒന്നിലും അഭിപ്രായമില്ലാത്ത ഒരാളായി ജീവിക്കരുതെന്ന് നടി നിഖില വിമല്‍. അഭിപ്രായമില്ലാത്ത ഒരാളായി ജീവിക്കരുത് എന്ന് എനിക്ക് അറിയുന്നവരോട് ഒക്കെ ഞാന്‍ പറയാറുണ്ടെന്നും എല്ലാവര്‍ക്കും നിലപാടും രാഷ്ട്രീയവും ഉണ്ടാകണമെന്നും നിഖില പറയുന്നു.

എനിക്ക് മനസിലായ കാര്യങ്ങള്‍ വെച്ചാണ് ഇതുവരെ ഞാന്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ളത്. അത് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയും ബാക്കപ്പില്‍ നിന്നുകൊണ്ടല്ല, അതിനെ പറ്റി ജെനുവിന്‍ ആയിട്ട് ആരെങ്കിലും സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്.

തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വെച്ച് താന്‍ ഫെമിനിസ്റ്റ് ആണെന്നും ഒരു പ്രിവിലേജ് ഫെമിനിസ്റ്റ് ആയി ഇരിക്കാന്‍ തനിക്ക് താല്‍പര്യമില്ലയെന്നും നിഖില പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം

‘എനിക്ക് മനസിലായ കാര്യങ്ങള്‍ വെച്ചാണ് ഇതുവരെ ഞാന്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ളത്. അത് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയും ബാക്കപ്പില്‍ നിന്നുകൊണ്ടല്ല, അതിനെ പറ്റി ജെനുവിന്‍ ആയിട്ട് ആരെങ്കിലും സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്. പക്ഷെ ഞാന്‍ ആര്‍ക്കും കണ്ടന്റ് കൊടുക്കാന്‍ തയ്യാറല്ല.

മുസ്ലീം കല്യാണത്തെ കുറിച്ചുള്ള വിഷയത്തില്‍ ആണെങ്കിലും ബീഫ് വിഷയത്തിലാണെങ്കിലും തനിക്ക് കൃത്യമായ നിലപാട് ഉണ്ടെന്നും എന്നാല്‍ അത് എല്ലാവരോടും പറയാനോ ചര്‍ച്ച ചെയ്യാനോ തല്‍പര്യമില്ല.

ഒന്നിലും അഭിപ്രായമില്ലാത്ത ഒരാളായി ജീവിക്കരുത് എന്ന് എനിക്ക് അറിയുന്നവരോട് ഒക്കെ ഞാന്‍ പറയാറുണ്ട്. എല്ലാവര്‍ക്കും നിലപാടും രാഷ്ട്രീയവും ഉണ്ടാകണം അതിപ്പോ ഒരു പാര്‍ട്ടി എന്നൊന്നും ഇല്ല പക്ഷെ അതുണ്ടാകണം

തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വെച്ച് താന്‍ ഫെമിനിസ്റ്റ് ആണെന്നും ഒരു പ്രിവിലേജ് ഫെമിനിസ്റ്റ് ആയി ഇരിക്കാന്‍ തനിക്ക് താല്‍പര്യമില്ല. ഫെമിനിസ്റ്റ് ആകുന്നതില്‍ എന്താണ് തെറ്റെന്നും നിഖില ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News