എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നതെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേതെന്നും തുറന്നുപറഞ്ഞ് നടി നിഖില വിമല്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രമനോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നിഖില തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
നിഖിലയുടെ വാക്കുകള്‍:
‘ഞാന്‍ അങ്ങനെ ഒരിടത്തും വന്ന് വെറുതെ അഭിപ്രായം പറയാറില്ല. പത്രസമ്മേളനം വിളിച്ചൊന്നും പറയാറില്ല. ഞാന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമായി അഭിമുഖങ്ങളിലൊക്കെ ചോദിക്കുന്ന ചോദ്യങ്ങളോട് മറുപടി പറയേണ്ടിവരും.
എന്റെ അഭിപ്രായമാണ് പറയുന്നത്. അതിനോട് ആരും യോജിക്കണമെന്നില്ല. യോജിക്കണമെന്ന് പറയാനുമാകില്ല. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടാറില്ല. ഭൂരിപക്ഷം പേരും പ്രകടിപ്പിക്കുന്ന അഭിപ്രായമല്ല എന്നതിനാലാകും അത്.
ഇപ്പോള്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചു വര്‍ഷം മുമ്പുള്ളതാണ്. ഈ കാലയളവില്‍ റിപ്പോര്‍ട്ടിന്റെ പുറത്തുതന്നെ മലയാള സിനിമയില്‍ പല മാറ്റങ്ങളും ഉണ്ടായി. ഇതിന്റെ ഭാഗമായി ഉണ്ടായ നയരൂപീകരണ കമ്മിറ്റി, ഇന്റേര്‍ണല്‍ കമ്മിറ്റി എന്നിവയില്‍ ഞാന്‍ അംഗമാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന പോലെ അനുഭവം എനിക്കുണ്ടായിട്ടില്ല.
അതിനാല്‍ അതിനെ നേരിട്ടും ശീലമില്ല. അത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ എനിക്ക് പുതിയതാണ്. ജോലി ചെയ്യുന്ന ഇടത്തിലെ സുരക്ഷയെ ഉദ്ദേശിച്ചുള്ള റിപ്പോര്‍ട്ടാണിത്. അതിനാല്‍ തന്നെ ആ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു,’നിഖില വിമല്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here