‘മേപ്പടിയാൻ സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ല’; സോഷ്യൽമീഡിയയിൽ ചർച്ചയായി നിഖില വിമലിന്റെ വാക്കുകൾ

NIKILA VIMAL

അഭിനയമികവ് കൊണ്ടും ലാളിത്യം കൊണ്ടും വളരെ പെട്ടന്ന് തന്നെ ജനശ്രദ്ധ നേടിയ താരമാണ് നിഖില വിമൽ. ഇന്റർവ്യൂകളിൽ ഉൾപ്പടെ നിഖില പറയുന്ന കാര്യങ്ങൾ വൈറലാകാറുണ്ട്. അഭിപ്രായങ്ങൾ തുറന്നുപറയുന്ന കാര്യത്തിലും നിലപാടുള്ള വ്യക്തിയാണ് നിഖില.അതുകൊണ്ടു തന്നെ സോഷ്യൽമീഡിയയിലും നിഖിലക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ, മേപ്പടിയാൻ സിനിമയുമായി ബന്ധപ്പെട്ട് നിഖില നടത്തിയ പരാമർശമാണ്.

ALSO READ: അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ്; രണ്ട് പേർ പൊലീസ് പിടിയിൽ
“മേപ്പടിയാൻ എന്ന സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഒന്നും ഇല്ലായിരുന്നു. സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ കുത്തിവരച്ച് ഇട്ടിരിക്കുകയാണെന്നാണ് പറഞ്ഞത്.

അപ്പോൾ എനിക്ക് മനസിലായി ഈ സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ല എന്ന്. അതുകൊണ്ടാണ് മേപ്പടിയാനിൽ അഭിനയിക്കാതിരുന്നത്” എന്നാണ് നിഖില പറഞ്ഞത്.ഇതോടെ നിഖിലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News