സംഗീതം ആസ്വദിക്കും മുൻപേ ദുരന്തം; അനുശോചനം അറിയിച്ച് നിഖിത ഗാന്ധി

കുസാറ്റ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് ബോളിവുഡ്‌ ഗായിക നിഖിത ഗാന്ധി. ഗായിക പരിപാടിക്കായി നിശ്ചയിക്കപ്പെട്ട ഓഡിറ്റോറിയത്തിൽ എത്തുന്നതിനു മുൻപ് തന്നെ അപകടം നടന്നിരുന്നു. മരണപ്പെട്ട വിദ്യാർഥികളുടെ കുടുംബത്തോടൊപ്പം പ്രാർഥനയുണ്ടാവുമെന്ന് നിഖിത സമൂഹമാധ്യമത്തിൽ കുറിച്ചു. അത്യന്തം ദുഃഖകരമായ അവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത അവസ്ഥയിൽ ഹൃദയം നുറുങ്ങുന്നുണ്ടെന്നും ഗായിക പറഞ്ഞു.

ALSO READ: കുസാറ്റ് അപകടം; ശ്വാസം മുട്ടലാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പ്രശസ്ത ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീതനിശ ആരംഭിക്കുന്നതിനു മുൻപാണ് കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അപകടമുണ്ടായത്. കുസാറ്റ് ടെക് ഫെസ്റ്റായ ‘ധിഷ്ണ’യുടെ കലാശക്കൊട്ടായാണ്‌ നിഖിത ഗാന്ധിയുടെ സംഗീതനിശ സംഘടിപ്പിച്ചത്‌.

ALSO READ: പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്; കുസാറ്റ് വി സി

ക്യാമ്പസ് ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട പരിപാടിയോടനുബന്ധിച്ച് മഴ പെയ്തതിന് ശേഷം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് നാടിനെ നടുക്കിയ മരണങ്ങൾ സംഭവിച്ചത്. അപകടത്തിൽ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News