2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യ വംശജയായ നിക്കി ഹാലേ തോറ്റു. സ്വന്തം സംസ്ഥാനത്താണ് ട്രംപിനെതിരെ നിക്കിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. വൈറ്റ് ഹൗസിലെക്ക് രണ്ടാം തവണയും പ്രസിഡന്റായി എത്താനുള്ള ട്രംപിന്റെ ആഗ്രഹത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമാണ് സൗത്ത് കരോലിനയില്‍ ലഭിച്ചത്.
ALSO READ: 133 ടിക്കറ്റുകൾ, 796 കോടി; ഒറ്റരാത്രി കൊണ്ട് യുവാവിനെ പണക്കാരനാക്കിയ ജാക്‌പോട്ട്
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിച്ച ഏക വനിതയാണ് നിക്കി ഹാലേ. 2010ല്‍ സൗത്ത് കരോലിനയിലെ ജനപ്രീതിയുള്ള ഗവര്‍ണറായിരുന്നു നിക്കി. സ്വന്തം സ്റ്റേറ്റില്‍ വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ജോ ബൈഡനെയും ഡൊണാള്‍ഡ് ട്രംപിനെയും ഭൂരിഭാഗം അമേരിക്കക്കാരും തള്ളിപറയുന്നത് വരെ താന്‍ പോരാട്ടം തുടരുമെന്നും. താനൊരു വനിതയാണ് പെട്ടെന്നൊന്നും പരാജയം സമ്മതിക്കില്ലെന്നുമാണ് നിക്കി പ്രതികരിച്ചത്.
ALSO READ: ജമ്മുകാശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി; ഒഴിവായത് വന്‍ ദുരന്തം, വീഡിയോ
അടുത്ത പത്തു ദിവസത്തിനുള്ളില്‍ ബാക്കിയുള്ള 20 സ്റ്റേറ്റുകളിലുള്‍പ്പെടെ ജനഹിതം അറിയാം. ജനങ്ങള്‍ക്കാണ് യഥാര്‍ത്ഥ അധികാരം ആരെ തെരഞ്ഞെടുക്കണമെന്ന്. ഒരു സ്ഥാനാര്‍ത്ഥി മാത്രമുള്ള സോവിയറ്റ് രീതിയിലുള്ള തെരഞ്ഞെടുപ്പല്ല ഇവിടെയെന്നും നിക്കി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here