യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നിക്കി ഹേലി പിന്‍മാറുമെന്ന് റിപ്പോര്‍ട്ട്

മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹാലി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ രണ്ടാതവണയും വൈറ്റ്ഹൗസിലെത്താന്‍ ആഗ്രഹിക്കുന്ന ഡൊണാള്‍ഡ് ട്രംപാകും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായി. ഇന്ന് തന്നെ തന്റെ തീരുമാനം നിക്കി ഹേലി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ALSO READ:  ലോക്സഭാ തെരഞ്ഞെടുപ്പ്; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി

സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍ വച്ച് ഇക്കാര്യത്തില്‍ തീരുമാനം നിക്കി അറിയിക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേണലും സിഎന്‍എന്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. വെര്‍മൗണ്ടില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ തന്റെ രണ്ടാമത്തെ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് മത്സരത്തില്‍ നിന്നും നിക്കി ഹാലി പിന്‍മാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ALSO READ:  ബിജെപിയിലേക്ക് പോകുമെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പദ്മജ വേണുഗോപാല്‍

77കാരനായ ഡൊണാള്‍ഡ് ട്രംപ് മറ്റെല്ലാ സംസ്ഥാനങ്ങളിലും ലീഡ് നേടിയിരുന്നു, സൂപ്പര്‍ ട്യൂസ്‌ഡേ പ്രൈമറികളിലും വലിയ വിജയം സ്വന്തമാക്കിയതോടെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡനെ നേരിടുന്നത് ട്രംപായിരിക്കുമെന്ന് ഉറപ്പായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News