നിക്ലസ് എല്‍മെഹ്ദ്; ലോകം കാണുന്ന ആ ചിത്രങ്ങള്‍ക്ക് പിന്നില്‍

ലോകം നൊബേല്‍ സമ്മാന ജേതാക്കളെ ആദ്യം കാണുക അവരുടെ രേഖാ ചിത്രങ്ങളായാണ്. നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഈ ചിത്രങ്ങള്‍ ലോകമാകെ പ്രചരിക്കുകയും ചെയ്യുന്നു. സ്വീഡനിലെ സ്റ്റോക് ഹോമില്‍ നിന്നുള്ള ചിത്രകാരന്‍ നിക്ലസ് എല്‍മെഹ്ദ് ആണ് ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍. ലളിതവും ശക്തവുമായ ഈ രേഖാചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ലോകവും ജേതാക്കളെ തിരയുക.

2012 മുതല്‍ നിക്ലസ് നൊബേല്‍ മീഡിയയുമായി സഹകരിക്കുന്നുണ്ട്. ലോറിയേറ്റ്‌സ് (നൊബേല്‍ സമ്മാനം പോലുള്ള അതുല്യ പുരസ്‌കാര ജേതാക്കളെ വിശേഷിപ്പിക്കുന്ന ഇംഗ്ലീഷ് പദം)ന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഒഫീഷ്യലായി നല്‍കാന്‍ ഇല്ലാതിരുന്നത് കൊണ്ടാണ് പോര്‍ട്ട്രയിറ്റ്‌സുകള്‍ വരക്കാന്‍ എല്‍മെഹ്ദ് തീരുമാനിക്കുന്നത്. അതിന് പിന്തുണ ലഭിച്ചതോടെ പിന്നീട് ഔദ്യോഗിക തീരുമാനമുണ്ടാവുകായിരുന്നു.

ALSO READ:എത്രനാൾ ഒളിച്ചു നടക്കും? യുപിയിൽ കൊലപാതകക്കേസിലെ പ്രതി പത്ത് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

ആദ്യ ചിത്രങ്ങളില്‍ കറുപ്പ് ഔട്‌ലൈനും, മഞ്ഞയും നീലയും നിഴലുമായാണ് എല്‍മെഹ്ദ് രേഖാചിത്രങ്ങള്‍ വരച്ചത്. ഇപ്പോഴുള്ള ചിത്രങ്ങളില്‍ കാണുന്ന സ്വര്‍ണ നിറം പ്രത്യേക ഗോള്‍ഡ് ഫോയില്‍ ഉപയോഗിച്ചാണ് വരയ്ക്കുന്നത്. വെളുത്ത പശ്ചാത്തലത്തില്‍ ഇങ്ങനെ ചെയ്യുന്നത് അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ആകാംക്ഷകളും കൗതുകങ്ങളും ബഹുമാനവും പ്രകടിപ്പിക്കാനാണെന്ന് ചിത്രകാരന്‍ പറയുന്നു.

എന്നാല്‍ ചിത്രങ്ങളോട് വലിയ പ്രതികരണങ്ങളൊന്നും അവാര്‍ഡ് ജേതാക്കളില്‍ നിന്ന് ലഭിക്കാറില്ലെന്ന് എല്‍മെഹദ് പറയുന്നു. അവാര്‍ഡ് പ്രഖ്യാപിക്കപ്പെടുന്നതോടെ വളരെ തിരക്കിലാവുന്നത് കൊണ്ട് അവര്‍ അത് മറന്നുപോവുന്നതാണെന്ന് ഈ ചിത്രകാരന്‍ അതില്‍ ആശ്വസിക്കുന്നു. നല്ലതെന്നോ മോശമെന്നോ ആരും ഇതുവരെ പറഞ്ഞിട്ടില്ലത്രേ.

നൊബേല്‍ സമ്മാന ജേതാക്കളുടെ ചിത്രം വര മാത്രമല്ല അനേകം പ്രശസ്ത പ്രൊജക്ടുകളിലെ വിഷ്വല്‍ കണ്ടന്റുകളുടെ ഉപജ്ഞാതാവ് കൂടിയാണ് ഇദ്ദേഹം. സ്വീഡിഷ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മോഷന്‍ ഗ്രാഫില്‍ ഡിസൈനുകളും ഇദ്ദേഹത്തിന്റേതാണ്.

ALSO READ:തെരഞ്ഞെടുപ്പ് തോല്‍വി; ജമ്മു കശ്മീരില്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന രാജിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News