‘പേരമക്കൾ പറയുമ്പോഴാണ് ഞാൻ മുഖ്യമന്ത്രിക്കെതിരാണെന്ന വാർത്തയറിയുന്നത്; മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ’: നിലപാട് വ്യക്തമാക്കി നിലമ്പൂർ ആയിഷ

NILAMBUR AYSHA

വിവാദങ്ങൾക്കിടയിലും നിലപാട് വ്യക്തമാക്കി നിലമ്പൂർ ആയിഷ. തനിക്കെതിരെ നടക്കുന്ന ആരോപണങ്ങൾ  പേരമക്കൾ പറഞ്ഞാണ് താൻ അറിഞ്ഞതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആയിഷ ഇക്കാര്യം പങ്കുവെച്ചത്. താൻ മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ ആയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

നിലമ്പൂർ ആയിഷയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്ന് അൻവറിൻ്റെ വീടിൻ്റെ മുന്നിൽ കൂടി പോയപ്പോൾ കൂടെയുള്ള സുഹൃത്താണ് പറഞ്ഞത് അവിടെ ഒന്ന് കയറാം ഉമ്മയെ ഒന്ന് കാണാം എന്ന്. അങ്ങനെ കയറിയതാണ്. സത്യത്തിൽ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഓർമ്മയിൽ ഇല്ലായിരുന്നു. വയസ്സ് 89 ആണേയ്, അവിടുന്ന് എന്തൊക്കെയോ സംസാരിച്ചു. MLA യോട് സ്നേഹമുണ്ട്. പാർട്ടിയോട് അതിലേറെയും. വീട്ടിലെത്തി പേരമക്കൾ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത് ഞാൻ മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരാണ് എന്ന രീതിയിൽ വാർത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. അങ്ങനെ ഒരു അവസരം ഉണ്ടായതിൽ ഖേദിക്കുന്നു.
നിലമ്പൂർ ആയിഷ മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ ആയിരിക്കും. പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ല.
ലാൽ സലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News