നുണകൾ പറഞ്ഞുമാത്രം നിലനിൽക്കുന്ന പി വി അൻവർ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ളത് ദുരാരോപണം, നിയമ നടപടി സ്വീകരിക്കും; പി ശശി

നുണകൾ പറഞ്ഞു മാത്രം നിലനിൽക്കേണ്ട ഗതികേടിലുള്ള നിലമ്പൂർ എംഎൽഎ പി.വി. അൻവറിൻ്റെ ആരോപണങ്ങൾ തള്ളി പി. ശശി രംഗത്ത്. തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പി. ശശി പി.വി. അൻവറിൻ്റെ ആരോപണങ്ങളെ പൂർണമായും തള്ളിയിരിക്കുന്നത്. നവീൻ ബാബുവുമായി ജീവിതത്തിലൊരിക്കലും സംസാരിക്കാനോ ബന്ധപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും ദുരാരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി. ശശി തൻ്റെ കുറിപ്പിൽ പറയുന്നു.

ALSO READ: തിരുവനന്തപുരത്തെ നവവധുവിൻ്റെ ആത്മഹത്യ, ഭർത്താവിൻ്റെ സുഹൃത്ത് യുവതിയെ മർദ്ദിച്ചതായി മൊഴി; ഇന്ദുജയ്ക്ക് മർദ്ദനമേറ്റത് മരിക്കുന്നതിന് 2 ദിവസം മുൻപ്

പി. ശശിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ പ്രസ്താവന.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല.

ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസ്സുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News