‘അൻവറിന്‍റെ തുലാസ് വച്ച് പാർട്ടിയെ തൂക്കാൻ നിൽക്കണ്ട; വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനം’: പ്രതികരിച്ച് നിലമ്പൂരിലെ പ്രവർത്തകർ

PV Anwar

പി വി അൻവറിനെതിരെ വിമർശനത്തിന്റെ കൂരമ്പെറിഞ്ഞു നിലമ്പൂരിലെ പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ പാർട്ടി പ്രവർത്തകർ. അൻവറിന്റെ ആരോപണങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ഉൾക്കൊള്ളാനാകാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നതെന്നും വ്യക്തിക്കല്ല പാർട്ടിക്കാണ് തങ്ങൾ വോട്ട് ചെയ്തതെന്നും അവർ പറഞ്ഞു.

‘അൻവർ പോയാൽ അൻവറിനു പോയി. വ്യക്തിയെ കണ്ടിട്ടല്ല ഞങ്ങൾ പ്രസ്ഥാനത്തിൽ നിന്നിട്ടുള്ളത് . അൻവർ പറഞ്ഞതെല്ലാം ഉൾകൊള്ളാൻ ആകില്ല. സി പി എമ്മിനെ പോലെ ഒരു മതേതര പാർട്ടിയെ ആർ എസ് എസുമായി ബന്ധപ്പെടുത്തുന്നത് അൻവറിന്റെ മനസിലെ വർഗീയതയാണ് പുറത്ത് കാണിക്കുന്നത്’. എം എൽ എയ്ക്ക് അയാളുടെ ബിസിനസിൽ തടസം വന്നതിനാൽ ആവും ഈ മനസുമാറ്റം എന്നും ഒരു പ്രവർത്തകൻ പറയുന്നു.

ALSO READ; ചന്തു ചേകവർ വീണ്ടും ബിഗ് സ്‌ക്രീനിൽ: റീ  റിലീസിനൊരുങ്ങി ഒരു വടക്കൻ വീരഗാഥ

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 3 തരാം ആൾക്കാരാണ് ഉള്ളതെന്ന് മറ്റൊരു പ്രവർത്തകൻ. ‘ഒന്ന് ആവേശക്കാരാ, രണ്ട് ആവശ്യക്കാർ. ആവേശക്കാർ അവരുടെ ആവേശം തീരുമ്പോൾ അങ്ങു പോകും. ആവശ്യം സാധിക്കാൻ പാർട്ടിയിൽ ചേരുന്നവർ, ആവശ്യം ക‍ഴിയുമ്പോൾ അവരും പോകും. മൂന്നാമത്തേതിൽ പെട്ടതാ ഞങ്ങളൊക്കെ; ആശയക്കാർ. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ ഉള്ള ഒരു പ്രസ്ഥാനമാണിത്. ആ പ്രസ്ഥാനത്തിന്റെ അൻവറിന്റെ തുലാസിൽ വച്ച് തൂക്കാൻ പറ്റില്ല. അൻവർ ഇന്ന് രാവിലെ പറയുന്നതല്ല ഉച്ചക്ക് പറയുന്നത്. ഉച്ചക്ക് പറയുന്നതല്ല പിന്നെ പറയുന്നത്. അൻവർ വിചാരിച്ചത് ഈ പാർട്ടിയിൽ വന്നാൽ അദ്ദേഹത്തിന്റെ ബിസിനസ് ഡെവലപ്പ് ചെയ്തു പോകാം എന്നാണ്. പോകുന്ന വ്യക്തികൾക്ക് പോകാം’. ഞങ്ങൾക്ക് വലുത് ഈ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

അൻവർ ആദ്യം എം എൽ എ സ്ഥാനം രാജി വക്കണം എന്നിട്ട് വർത്തമാനം പറയട്ടെയെന്ന് മറ്റൊരാൾ പറഞ്ഞു. അൻവറിനെ രാവും പകലും കഷ്ടപ്പെട്ട് വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത് ഇവിടത്തെ പാർട്ടി പ്രവർത്തകരാണ്. എന്നിട്ട് ഇപ്പോൾ ഞങ്ങൾക്ക് നേരെ തന്നെ തിരിഞ്ഞിരിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News