യാത്രാ പ്രിയരേ… ഇതാ നിലമ്പൂര്‍ ‘മാപ്പ്’

യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അത്തരത്തില്‍ യാത്രയെ പ്രണയിക്കുന്നവര്‍ക്ക് പോകാന്‍ പറ്റുന്ന ഒരു സ്ഥലമാണ് നിലമ്പൂര്‍. നിലമ്പൂരിലെ തേക്ക് മ്യൂസിയം ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ്

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. മലപ്പുറം ജില്ലയിലെ നിലമ്പൂർ ടൗണിൽ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും നിലമ്പൂരാണുള്ളത്.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്.

കൂടാതെ തേക്കു കൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാം.തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു.

1840 ലാണ് ബ്രിട്ടീഷുകാർ ലോകത്തു തന്നെ ആദ്യമായി നിലമ്പൂരിൽ കനോലി പ്ലോട്ട് എന്ന തേക്ക് പ്ലാന്റേഷൻ ആരംഭിക്കുന്നത്. തേക്കിന്റെ ചരിത്രപരമായ അടയാളങ്ങൾ സംരക്ഷിക്കുവാനായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിൽ 1995 ലാണ് തേക്ക് മ്യൂസിയം ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News