മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ബിജെപി വിട്ട് ഷിൻഡെ ശിവസേനയിൽ

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായൺ റാണെയുടെ മകൻ നിലേഷ് റാണെ, കൊങ്കണിലെ സിന്ധുദുർഗ് ജില്ലയിലെ കുഡാലിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക്. മഹായുതി സഖ്യത്തിലെ സീറ്റ് വിഭജന ഫോർമുല പ്രകാരം മണ്ഡലം ശിവസേനയ്‌ക്കൊപ്പമാണ്. കുഡാലിൽ മത്സരിക്കണമെങ്കിൽ നിലേഷ് ബിജെപി വിട്ട് സേനയിലേക്ക് മാറേണ്ടിവരും.

ALSO READ; കോൺഗ്രസിന്റെ വാശി തീർന്നില്ല; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജനം അന്തിമമാക്കാന്‍ കഴിയാതെ ഇന്ത്യാ സഖ്യം

നിലവിൽ ശിവസേനയിൽ (യുബിടി) വൈഭവ് നായികാണ് കുഡാൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. റാണെയുടെ മുഖ്യ എതിരാളിയാണ് വൈഭവ്. മകന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് റാണെ സീനിയർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കണ്ടിരുന്നു. ഒക്ടോബർ 23ന് നിലേഷ് സേനയിൽ ചേരുമെന്നാണ് സൂചന. തന്‍റെ പിതാവിന്‍റെ ലോക്‌സഭാ മണ്ഡലമായ രത്‌നഗിരി-സിന്ധുദുർഗിന്‍റെ ഭാഗമായതിനാൽ കുഡാലിൽ നിന്ന് മത്സരിക്കാനാണ് നിലേഷ് താൽപ്പര്യപ്പെടുന്നത്. തൊട്ടടുത്ത അസംബ്ലി മണ്ഡലമായ കങ്കാവലിയെ പ്രതിനിധീകരിക്കുന്ന ഇളയ സഹോദരൻ നിതേഷ് ബിജെപിക്കൊപ്പമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News