നീലേശ്വരം വെടിക്കെട്ട് അപകടം; മരണം മൂന്നായി

Nileswaram fire work accident

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം കൊല്ലംപാറ സ്വദേശി ബിജുവാണ് മരണപ്പെട്ടത്.കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു ബിജു.  ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.

Also Read: ഷൊർണൂർ ട്രെയിൻ അപകടം; നഷ്ടപരിഹാരം ഉറപ്പാക്കാൻ സെൻട്രൽ ലേബർ കമ്മീഷണർക്ക് കത്ത് നൽകാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

അതേ സമയം, കേസിലെ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കാസർകോട് ജില്ലാ സെക്ഷൻ കോടതിയാണ് ജാമ്യം റദ്ദാക്കിയത്.

പൊട്ടിത്തെറിയിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News