നീലേശ്വരം വെടിക്കെട്ട് അപകടം- 101 പേർ ചികിൽസയിൽ, 7 പേർക്ക് വെൻ്റിലേറ്റർ ചികിൽസ, ഒരാളുടെ നില അതീവ ഗുരുതരം; മന്ത്രി കെ രാജൻ

K Rajan

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ 101 പേർ 13 ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നുണ്ടെന്ന് മന്ത്രി കെ. രാജൻ. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ആളുകളെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തി സന്ദർശിക്കുകയായിരുന്നു മന്ത്രി. അപകടത്തിൽപെട്ട 7 പേർക്ക് വെൻ്റിലേറ്റർ ചികിൽസ നൽകുന്നതായും ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ 80- പേർ വാർഡുകളിൽ ചികിൽസയിൽ കഴിയുന്നുണ്ട്. 21 പേർ ഐസിയുവിലാണെന്നും അപകടത്തിൽ പരുക്കേറ്റ 6 പേർക്ക് കോഴിക്കോട് ചികിൽസ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടന പരിപാടി ആരംഭിച്ചു

സംഭവത്തിൽ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മെഡിക്കൽ ടീമുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയുടെ സഹകരണവും ഇതിനായി സർക്കാർ തേടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റവർക്ക് തൊലി ദാനം ചെയ്യുന്നതിനുള്ള പ്രയാസം സംസ്ഥാനത്ത് ഉണ്ട്. എങ്കിലും സർക്കാർ ചികിൽസയുടെ ഭാഗമാകുമെന്നും അപകടവുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണമാണ് നിലവിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉൽസവങ്ങളുടെ ഭാഗമാണ് വെടിക്കെട്ട്. എന്നാൽ അത് ദുരന്തമാകാൻ ഇടയാവാത്ത വിധം നടക്കണമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News