ഇരവികുളത്ത് 144 വരയാടിന്‍ കുഞ്ഞുങ്ങള്‍; ആകെ 827 വരയാടുകള്‍

വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതിയതായി 144 കുഞ്ഞുങ്ങള്‍ ജനിച്ചു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കണക്കെടുപ്പിലാണ് ഔദ്യോഗിക വിവരം പുറത്തുവന്നത്. കുഞ്ഞുങ്ങളടക്കം ആകെ 827 വരയാടുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ALSO READ:സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഏപ്രില്‍ 29 മുതല്‍ മെയ് രണ്ടുവരെ ഇരവികുളം, പാമ്പാടുംചോല, തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ചിന്നാര്‍ വന്യജീവി സങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. ഇതുമായി തമിഴ്‌നാട് വനംവകുപ്പും സഹകരിച്ചിരുന്നു. എന്നാല്‍ ചിന്നാര്‍ മേഖലയില്‍ പുതിയതായി ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല. രാജമലയില്‍ കഴിഞ്ഞവര്‍ഷം 128 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 803 വരയാടുകളാണ് ഉണ്ടായിരുന്നത്. 33 ബ്ലോക്കുകളായി തിരിഞ്ഞ് 99 ഉദ്യോഗസ്ഥരാണ് കണക്കെടുപ്പ് നടത്തിയത്.

ALSO READ:തൃശൂരില്‍ കഞ്ചാവ് ബീഡി വലിച്ച യുവാക്കള്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News