അന്ന് ഞാൻ ‌ടോം ബോയ് ആയിരുന്നു, നിയന്ത്രണങ്ങൾ ഇല്ലാത്ത ജീവിതം; ഈ മാറ്റങ്ങൾക്ക് പിറകിൽ അമ്മയാണെന്ന് നിമിഷ സജയൻ

തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ പേരിൽ നിരവധി വേട്ടയാടലുകൾ നേരിടേണ്ടി വന്ന നടിയാണ് നിമിഷ സജയൻ. എന്നാൽ ഓരോ കുത്തുവാക്കിൽ നിന്നും ഊർജ്യം ഉൾക്കൊണ്ടുകൊണ്ട് നിമിഷ ഇന്ന് ബോളിവുഡിൽ എത്തി നിൽക്കുകയാണ്. തന്റെ ഈ മാറ്റത്തിനും നേട്ടങ്ങൾക്കും പിറകിൽ അമ്മയാണ് എന്നാണ് നിമിഷ പറയുന്നത്. ഒരു ടോം ബോയ് ആയിരുന്ന തന്നെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയെടുത്തത് അമ്മയാണെന്നും നിമിഷ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പിന്നിട്ട വഴികളെ കുറിച്ചും മറ്റും നിമിഷ തുറന്നു പറഞ്ഞത്.

നിമിഷ സജയൻ പറഞ്ഞത്

ALSO READ: ‘അക്കൗണ്ടിൽ പൈസ വന്നാൽ ഇനി മമ്മൂട്ടിയോ അമിതാഭ് ബച്ചനോ അറിയിക്കും’, പുതിയ ഫീച്ചർ പുറത്തുവിട്ട് ഫോൺപേ

എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് ഞാൻ ആരാണ്, എന്താണ് എന്നൊക്കെ അറിയാം. എന്നെ അറിയാത്ത ആളുകൾ എന്തെങ്കിലും പറയുമ്പോൾ അതെന്നെ ബാധിക്കാറില്ല. കരിയറിന്റെ തുടക്കത്തിൽ കുറച്ച് ബാധിച്ചു. അത് കുഴപ്പമില്ല മോളെ, അവർ പറയുന്നത് സാധാരണയാണ്.

അതിൽ നിന്ന് നല്ലത് നോക്കി നീ സ്വീകരിച്ചാൽ മതിയെന്ന് അമ്മ പറയും. അമ്മയും ചേച്ചിയും ചേട്ടനുമാെക്കെ അതിൽ ചിൽ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറെ നെ​ഗറ്റിവിറ്റി ഉണ്ട്. അത് ഒരു തരത്തിലും ബാധിക്കാൻ പാടില്ലെന്നാണ് ഇപ്പോഴത്തെ കുട്ടികളോട് പറയാനുള്ളതെന്നും നിമിഷ സജയൻ വ്യക്തമാക്കി. സ്കൂളിൽ താൻ ആവറേജിനേക്കാൾ കുറച്ച് കൂടി പഠിക്കുന്ന കുട്ടിയായിരുന്നു. സ്പോർട്സ് ക്വാട്ടയിലാണ് അഡ്മിഷൻ കിട്ടിയത്. ടോം ബോയ് ആയിരുന്നു.

ALSO READ: ‘മഹാഭാരതത്തിൽ ഭീമനായി മോഹൻലാൽ’, ഈ കഥാപാത്രമാകാൻ യോഗ്യതയുള്ള മറ്റൊരു നടനില്ല: സോഷ്യൽ മീഡിയ ഭരിച്ച ചിത്രങ്ങൾ കാണാം

തൊണ്ടിമുതലിലെ പാട്ടൊക്കെ ഇറങ്ങിയപ്പോൾ മമ്മി പോലും ഞെട്ടിപ്പോയി. നിമ്മി നാണിക്കുന്നു എന്നൊക്കെ പറഞ്ഞെന്നും നിമിഷ ഓർത്തു. താനിന്നത്തെ വ്യക്തിയായി മാറിയതിന് പിന്നിൽ അമ്മയാണെന്നും നിമിഷ പറയുന്നു. ഒരുപാട് ത്യാ​ഗങ്ങൾ ചെയ്തിട്ടുണ്ടെന്നും നിമിഷ ഓർത്തു. മുമ്പ് അമ്മ അന്ധേരിയിൽ ഓഡിഷന് കൊണ്ട് പോയിട്ടുണ്ട്.

അന്ന് ഞാൻ ‌ടോം ബോയ് ആയിരുന്നു. ഓഡിഷന് ഒരിക്കലും സെലക്ട് ആയില്ല. പന്ത്രണ്ടാം ക്ലാസിന് ശേഷം ഇത് നിന്റെ ജീവിതമാണ്. നിനക്കിഷ്ടമുള്ളത് ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. തനിക്ക് ചെറുപ്പം മുതൽ നിയന്ത്രണങ്ങളൊന്നും ഉണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News