കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി സംഭവത്തില്‍ പ്രതിഷേധിച്ച സമരക്കാരെ ആക്രമിച്ചവരില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. തെളിവ് നശിപ്പിക്കാനുളള ശ്രമം അക്രമികള്‍ നടത്തിയതായി ഡോക്ടര്‍മാര്‍ ആരോപിച്ചു. അതിനിടെ കേസന്വേഷിക്കുന്ന സിബിഐ സംഘം ഇരയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടമാര്‍ക്ക് സിബിഐ സമന്‍സ് അയച്ചു. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ അര്‍ദ്ധരാത്രി പ്രതിഷേധിച്ച സമരക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരില്‍ തിരിച്ചറിഞ്ഞവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
Also Read: കടൽകടന്നെത്തി സഹായഹസ്തം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ലക്ഷദ്വീപിലെ അയൽക്കൂട്ടം
15 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അക്രമം ആസൂത്രിതമാണെന്നും വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട ആശുപത്രിയിലെ സെമിനാര്‍ ഹാളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായും റസിഡന്റ് ഡോക്ടര്‍മാര്‍ ആരോപിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇരയുടെ മാതാപിതാക്കളെ വീട്ടിലെത്തി സിബിഐ സംഘം മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ സമരക്കാര്‍ക്ക് നേരെയുളള ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തി.
Also Read: തിരുവനന്തപുരത്ത് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി പൊലീസ്
തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ ആശുപത്രിക്ക് കേന്ദ്രസേനയുടെ സംരക്ഷണം വേണെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കേന്ദ്രത്തിന് കത്തയച്ചു. അതിനിടെ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് മെഡിക്കല്‍ കോളേജിലെത്തി സമരക്കാരുമായി കൂടിക്കാഴ്ച നടത്തി. നിയമത്തിന്റെ സംരക്ഷകര്‍ തന്നെ ഗൂഢാലോചനക്കാരായി മാറിയെന്ന് ഗവര്‍ണര്‍ മമത സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചു. സംഭവം ബിജെപി രാഷ്ട്രീയ ആയുധമാക്കിയതോടെ തൃണമൂല്‍ നേതാക്കളും രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മമത ബാനര്‍ജിയുടെ പ്രതിരോധം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here