കനത്ത മഴ; ഉത്തരാഖണ്ഡിൽ മരണസംഖ്യ വർധിക്കുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരണസംഖ്യ 9 ആയി. മണ്ണിടിഞ്ഞാണ് ഭൂരിഭാഗം അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ALSO READ: അവിശ്വാസ പ്രമേയ ചര്‍ച്ച; മോദി ഇന്ന് മറുപടി പറയും

ഗൗരികുണ്ഡിൽ കുടിലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു. ബുധനാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിലാണ് ഗൗരികുണ്ഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായ ഗൗരികുണ്ഡിലെ ഹെലിപാടിനടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. നാല് പേരടങ്ങുന്ന കുടുംബം താമസിക്കുന്ന കുടിലിന്റെ മുകളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിൽ 8 വയസ്സുള്ള ഒരു കുട്ടി രക്ഷപ്പെടുകയും അഞ്ച് വയസ്സുള്ള ഒരു കുട്ടിയും, മറ്റൊരു ചെറിയ കുട്ടിയും മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ALSO READ: ഇമ്രാൻ ജയിലിൽ തുടരുന്നു; പാക്കിസ്ഥാൻ പാർലമെൻ്റ് പ്രസിഡൻ്റ് പിരിച്ചുവിട്ടു

ഇത്തരത്തിൽ വ്യത്യസ്ത അപകടങ്ങളിൽ 9 പേരാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഉത്തരാഖണ്ഡിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ വലിയ പരിശ്രമത്തിലൂടെയാണ് പുറത്തെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് ഉത്തരാഖണ്ഡിൽ പെയ്യുന്നത്. വർദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ദമി സാഹചര്യങ്ങൾ നിരീക്ഷിക്കുകയും കനത്ത ജാഗ്രത പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News