ബസ് ട്രക്കിലിടിച്ച് മധ്യപ്രദേശില്‍ നാലുവയസുകാരനുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

bike Accident

മധ്യപ്രദേശില്‍ പാസഞ്ചര്‍ ബസ് ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാലു വയസുകാരന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മെയ്ഹര്‍ ജില്ലയിലാണ് സംഭവം.

ALSO READ: ‘ആ ചിത്രത്തിൽ ആന്‍ അഗസ്റ്റിന്‍ ചെയ്ത കഥാപാത്രം താന്‍ ചെയേണ്ടതായിരു; ആ കാരണം കൊണ്ട് ഞാന്‍ ചെയ്തില്ല: അമല പോള്‍

45 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പ്രയാഗ്രാജില്‍ നിന്നും നാഗ്പൂരിലേക്ക് പോകുകയായിരുന്നു ബസ്. പാര്‍ക്കിംഗ് ലൈറ്റ് ഓഫായിരുന്നതിനാല്‍ ബസിന്റെ നിയന്ത്രണം വിട്ടതോടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ മെയ്ഹര്‍, അമര്‍പാത്താന്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. ജെസിബി മെഷീനുകളും ഗ്യാസ് കട്ടറുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ALSO READ: പോക്സോ കേസ്: മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ ജോഷിയ്ക്ക് തടവുശിക്ഷ

രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ പേരിലും കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ബസ് ഡ്രൈവര്‍ അശ്രദ്ധയോടെയാണ് ബസ് ഓടിച്ചതെന്നാണ് സ്ഥലം എസ്പി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News