തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച സംഭവം; പൊള്ളലേറ്റ 9 മാസം പ്രായമുള്ള കുഞ്ഞും മരണത്തിന് കീഴടങ്ങി

പുത്തന്‍തോപ്പില്‍ പൊള്ളലേറ്റ യുവതി മരിച്ച സംഭവവത്തില്‍ ഇവര്‍ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. 9 മാസം പ്രായമുള്ള ഡേവിഡ് ആണ് മരിച്ചത്. ഇന്നലെ (17.05.2023) വൈകിട്ടാണ് പുത്തന്‍തോപ്പ് റോജ ഡെയ്‌ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു (23) വിനെ വീടിനുള്ളിലെ ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്

പൊള്ളലേറ്റ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്ന് വെളുപ്പിനെയാണ് മരിച്ചത്. സംഭവം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അഞ്ജുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.

ഭര്‍ത്താവ് രാജുവാണ്  അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയശേഷം കുഞ്ഞിനെ  സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 2021, നവംബര്‍ മാസത്തിലായിരുന്നു രാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News