കുവൈറ്റില്‍ വീണ്ടും തീപിടിത്തം; 9 പേര്‍ക്ക് പരിക്ക്

കുവൈറ്റില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മൂന്ന് പേരുടെ നിലഗുരുതരമാണെന്നും ഇവർ ഇന്ത്യക്കാരാണെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.

also read: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് രാവിലെ തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചുവെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നുമാണ് ലഭിക്കുന്ന വിവരം. തീ പടരുന്നതു കണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമാണ്.

also read: ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 8 പേര്‍ക്ക് ദാരുണാന്ത്യം

തീപിടിത്തത്തിൽ സാഹചര്യത്തിൽ കുവൈറ്റില്‍ കെട്ടിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കുവൈറ്റിലെ കെട്ടിടങ്ങളിലെ നിയമലംഘനം പൊതുജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാനായി ഹോട്ട്‌ലൈന്‍ തുടങ്ങുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ്ഹ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News