വെള്ളിയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ മിഷൻ ഡിസ്ട്രിക്റ്റ് പരിസരത്തുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു. ഇത് ‘ഒറ്റപ്പെട്ട സംഭവമാണ്” എന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, വെടിയേറ്റവരെ സാൻ ഫ്രാൻസിസ്കോ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“വെടിവെപ്പിൽ 9 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഞങ്ങൾക്ക് സ്ഥിരീകരിച്ചു. – എല്ലാവരും പരുക്കുകളെ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” സാൻ ഫ്രാൻസിസ്കോ പോലീസ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റിലൂടെ അറിയിച്ചു.
വസ്ത്രവ്യാപാരിയായ ഡൈയിംഗ് ബ്രീഡ് സംഘടിപ്പിച്ച ബ്ലോക്ക് പാർട്ടി നടക്കുന്നതിന് പുറത്ത് രാത്രി 9 മണിയോടെയാണ് വെടിവെപ്പുണ്ടായത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തതായി പോലീസ് റിപ്പോർട്ട് ചെയ്തിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here