വയനാട്ടിലെ സുഗന്ധഗിരി ആദിവാസി ഭൂമിയിലെ മരംകൊള്ളയിൽ ഒമ്പതുപേർ അറസ്റ്റിൽ. മുഖ്യപ്രതികളായ ഇബ്രാഹിം, അബ്ദുൽ മജീദ്,ചന്ദ്രദാസ്, അബ്ദുൾ നാസർ,ഹസൻകുട്ടി, ഹനീഫ എന്നിവരും മരങ്ങൾ കടത്താൻ സഹായിച്ചവരുമാണ് പിടിയിലായത്.
ALSO READ:ഉത്സവത്തിന്റെ വെടിക്കെട്ട് കഴിഞ്ഞതിന് പിന്നാലെ കത്തികുത്ത്; ഒരു മരണം
അബു താഹിർ,എം കെ പ്രിൻസ് സുധീർകുമാർ എന്നിവരാണ് മരങ്ങൾ കടത്താൻ സഹായിച്ചതിൽ അറസ്റ്റിലായത്. മുഖ്യപ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെ ഇവർ കൽപ്പറ്റ റെയ്‌ഞ്ച് ഓഫീസർ കെ നീതുവിന്റെ മുമ്പാകെ കീഴടങ്ങുകയായിരുന്നു. മറ്റ് മൂന്നുപേരെ ഇന്നലെ പുലർച്ചെ റെയ്‌ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തു. മരങ്ങൾ നീക്കംചെയ്‌ത ക്രെയിൻ ഉടമ, ക്രെയിൻ ഓപ്പറേറ്റർ, ട്രാക്ടർ ഡ്രൈവർ എന്നിവരാണിവർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ക്രെയിൻ അമ്പലവയലിൽനിന്ന് പിടിച്ചെടുത്തിരുന്നു. കീഴടങ്ങിയവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിലായിരുന്നു മരംകൊള്ള. 102 മരങ്ങൾ മുറിച്ചു കടത്തിയതായാണ് ഒടുവിലത്തെ കണ്ടെത്തൽ.സംഭവത്തിൽ സർക്കാർ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടി മരം മുറിയിൽ പങ്കുണ്ടെന്ന വിവരങ്ങൾ പ്രകാരമായിരുന്നു തീരുമാനം.അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടികളുണ്ടാവും.
ALSO READ: കരൾ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാൾ ലീഗ് യുഡിഎഫിൽ തുടരും?: കെ ടി ജലീൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here