എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കുന്നത് ഇന്നും തുടരുന്നു

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കുന്നത് ഇന്നും തുടരുന്നു. കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നായി ഒമ്പതു സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. ജീവനക്കാരെല്ലാം തിരിച്ചെത്തിയാലും വിമാന സർവീസുകള്‍ പൂർണമായും സാധാരണ നിലയിലാകാൻ തിങ്കളാഴ്ചയാകും. അവധി എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.

Also Read: കരമന അഖിൽ വധക്കേസ്: കൊലപാതകം ആസൂത്രിതം; പ്രതികൾ അനന്ദു വധക്കേസുമായി ബന്ധമുള്ളവർ

ജീവനക്കാരെല്ലാം തിരിച്ചെത്തിയാലും വിമാന സർവീസുകള്‍ പൂർണമായും സാധാരണ നിലയിലാകാൻ തിങ്കളാഴ്ചവരെ കാത്തിരിക്കേണ്ടി വരും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മാത്രം ആറ് സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് യാത്ര ഒഴിവാക്കിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 2.05 ന് ഷാർജയിലേക്കും, രാവിലെ 8 ന് ബഹ്റിനിലേക്കുമുള്ള വിമാനങ്ങൾ പുറപ്പെട്ടില്ല.

Also Read: കോഴിക്കോട് കോൺഗ്രസിൽ അച്ചടക്കനടപടി; തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് കെ വി സുബ്രഹ്മണ്യൻ

കണ്ണൂരിൽ നിന്ന് ദമാം, അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങൾ റദ്ദാക്കുന്ന വിവരം യാത്രക്കാരെ നേരത്തേ അറിയിച്ചിട്ടുണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. യാത്ര പുനർ ക്രമീകരിക്കാനും സൗകര്യമുണ്ട്. അപ്രതീക്ഷിത യാത്രാമുടക്കം ഗൾഫ് യാത്രക്കാരെ വലയ്ക്കുകയാണ്. കേന്ദ്രസർക്കാറിന്റെ കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തതിൽ യാത്രക്കാർക്കും അമർഷമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News