മഴക്കാലത്തും മൈഗ്രെയ്ൻ? കാലാവസ്ഥാ വ്യതിയാനങ്ങളിലെ മൈഗ്രെയ്ൻ നിയന്ത്രിക്കാം; 9 മാർഗങ്ങൾ

ഇന്നത്തെക്കാലത്ത് നിരവധിയാളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് മൈഗ്രെയ്ൻ അഥവാ കൊടിഞ്ഞി. അന്തരീക്ഷ മര്‍ദ്ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രെയ്‌നുള്ളവരെ ബാധിക്കാറുണ്ട്. തലച്ചോറിലെ കെമിക്കലുകളുടെ അസന്തുലത്തിനും സെറോടോണിന്‍ പോലുള്ള ന്യൂറോട്രാന്‍സ്‌മിറ്ററുകളുടെ ഉയർച്ച താഴ്ചകൾക്കും കാരണമാകുന്നതാണ്‌ ഇതിന്‌ പിന്നില്‍. മഴക്കാലത്തുണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങളും ചിലരിൽ കൊടിഞ്ഞിയുടെ ബുദ്ധിമുട്ടുണ്ടാക്കും. മഴക്കാലത്തെ മൈഗ്രെയ്ൻ തലവേദനകൾ എങ്ങനെ നിയന്ത്രിക്കാമെന്ന് നോക്കാം…

Also Read; ഭാര്യ വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോയ യുവാവിനെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

1. കാലാവസ്ഥ മാറ്റങ്ങള്‍ കരുതിയിരിക്കാം

മര്‍ദ്ദം, ഈര്‍പ്പം പോലെ കാലാവസ്ഥയ്ക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കേണ്ടതും, കരുതിയിരിക്കേണ്ടതും അനിവാര്യമാണ്. കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റം ഉണ്ടാകുമ്പോള്‍ വീടിനുള്ളില്‍ ചെലവഴിക്കാന്‍ കഴിവതും ശ്രദ്ധിക്കുക.

2. ശരിയായ ഉറക്കം ശീലിക്കുക

ഉറക്കം ക്രമം തെറ്റിയാൽ മൈഗ്രെയ്‌ന്‍ ഉണ്ടാകും. മൈഗ്രെയ്‌നുള്ളവർ രാത്രിയില്‍ കുറഞ്ഞത്‌ ഏഴ്‌ മുതല്‍ ഒന്‍പത്‌ മണിക്കൂര്‍ വരെ ഉറങ്ങണം. എല്ലാ ദിവസവും ഒരേ സമയത്ത്‌ ഉറങ്ങുകയും എണീക്കുകയും ചെയ്യുന്നതും ഉറക്കത്തിന്റെ ക്രമം നിലനിര്‍ത്താൻ സഹായിക്കും.

3. ശരീരത്തിൽ ജലാംശം നിലനിർത്താം

ശരീരത്തിൽ നിര്‍ജലീകരണമുണ്ടായാൽ മൈഗ്രെയ്‌നെ ബാധിക്കും . അതിനാൽ ആവശ്യത്തിന്‌ ജലാംശം നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. കുറഞ്ഞത്‌ എട്ട്‌ മുതല്‍ 10 ഗ്ലാസ്‌ വരെ വെള്ളമെങ്കിലും കുടിക്കണം. കഫൈന്‍ അടങ്ങിയ വസ്തുക്കളും, മധുരമുള്ള ഡ്രിങ്കുകളും കൂടുതല്‍ നിര്‍ജലീകരണമുണ്ടാക്കുമെന്നതിനാല്‍ അവ കഴിവതും ഒഴിവാക്കണം.

Also Read; “മോദി സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക ഉപരോധത്തിനിടെയാണ് കേരളം വലിയ വികസന നേട്ടങ്ങള്‍ കൊയ്യുന്നത്” : മന്ത്രി എംബി രാജേഷ്

4. ഭക്ഷണരീതിയിലെ ക്രമീകരണം

ഭക്ഷണം കഴിക്കാതിരിക്കുന്നതും, ക്രമമല്ലാത്ത ഭക്ഷണരീതി പിന്തുടരുന്നതും മൈഗ്രെയ്‌ന്‌ കാരണമാകാം. കാര്‍ബോഹൈഡ്രേറ്റ്‌സ്‌, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ ഭക്ഷണക്രമം പിന്തുടരേണ്ടതാണ്‌.

5. ഭക്ഷണത്തിലെ ശ്രദ്ധ

ചില ഭക്ഷണ സാധനങ്ങളും മൈഗ്രെയ്‌ന്‍ ട്രിഗര്‍ ആകാൻ കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കാന്‍ ശ്രമിക്കണം. ചീസ്‌, ചോക്ലേറ്റ്‌, കഫൈന്‍, മദ്യം, സംസ്‌കരിച്ച ഭക്ഷണവസ്തുക്കൾ എന്നിവ പലരിലും മൈഗ്രെയ്‌നെ ഉണര്‍ത്തി വിടാറുണ്ട്‌.

6. ശരിയായ ശരീര ഘടന

ശരീരത്തിന്റെ ഘടന ശരിയായി സൂക്ഷിക്കാത്തത് കഴുത്തിലും തോളുകളിലുമെല്ലാം സമ്മര്‍ദ്ദം ഉണ്ടാക്കാനിടയുണ്ട്. ഇത്‌ മൈഗ്രെയ്‌നിനു കാരണമാകും. നല്ല പോസ്‌ചര്‍ പേശികളുടെ സമ്മര്‍ദ്ദം കുറയ്ക്കും. നടു നിവര്‍ത്തി ശരിയായ പോസ്‌ചറില്‍ ഇരിക്കാനും നില്‍ക്കാനും ശീലിക്കണം.

7. ശരീരത്തിനാവശ്യമായ എണ്ണകള്‍ ഉപയോഗിക്കുക

ചില എണ്ണകള്‍ നമ്മെ ശാന്തമാക്കി, മൈഗ്രെയ്‌ന്‍ വേദനകളെ കുറയ്‌ക്കാന്‍ സഹായിക്കാറുണ്ട്‌. പെപ്പര്‍മിന്റ്‌, ലാവന്റര്‍ പോലുള്ള എണ്ണകളാണ് ഇവ. ഇത്തരം എണ്ണകള്‍ കട്ടി കുറച്ച് നെറ്റിയിലും കഴുത്തിലുമെല്ലാം ഇടാവുന്നതാണ്‌.

Also Read; ‘കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി’, മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കണം: മന്ത്രി വീണാ ജോര്‍ജ്

8. സമ്മർദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം സ്വയം നിയന്ത്രിക്കുന്നത് മൈഗ്രെയ്‌ന്‍ തീവ്രത കുറയ്‌ക്കും. ദീർഘമായ ശ്വസോച്ഛാസം, യോഗ, ധ്യാനം പോലുള്ള സമ്മര്‍ദ്ദ ലഘൂകരണ മാര്‍ഗ്ഗങ്ങള്‍ ശീലിക്കുക. നിത്യവുമുള്ള വ്യയാമവും സമ്മര്‍ദ്ദംനിയന്ത്രിക്കാൻ സഹായിക്കും.

9. സ്‌ക്രീന്‍ ടൈം കുറയ്‌ക്കുക

കൂടുതൽ സമയം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ മുതലായവയുടെ സ്‌ക്രീന്‍ നോക്കി ഇരിക്കുന്നത്‌ കണ്ണിന്‌ സമ്മര്‍ദ്ദമുണ്ടാക്കി മൈഗ്രെയ്‌ന്‍ കൂട്ടിയേക്കാം. സ്‌ക്രീന്‍ ടൈം കുറയ്‌ക്കാനും ഇടയ്‌ക്ക്‌ ബ്രേക്ക്‌ എടുക്കാനും ശ്രദ്ധിക്കണം. സ്‌ക്രീനുകളില്‍ യുവി, ബ്ലൂ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നതും ഒരു പരിധി വരെ മൈഗ്രെയ്ൻ തടയാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News