ജോണിനായി നാട്ടുകാർ നടത്തിയത് സമാനതകളില്ലാത്ത തെരച്ചിൽ; ഒടുവിൽ ചേതനയറ്റ ആ ശരീരം കണ്ടെത്തിയത് മാലിന്യക്കുഴിയിൽനിന്ന്…

തൃശൂർ കൊട്ടേക്കാട് വിദ്യാർത്ഥിയെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ 9 വയസ്സുള്ള ജോൺ പോളാണ് മരിച്ചത്.

ALSO READ: നൊമ്പരമായി ഉനൈസ്; പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു ജോൺ. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കുന്നത്തുപീടിക സെന്ററിന് സമീപം മാലിന്യക്കുഴിയിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; സമിതിയുടെ രണ്ടാം യോഗം ഇന്ന്

ജോൺ പോളിന്റെ വീടിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിങ് കമ്പനിയിലെ മാലിന്യങ്ങളാണ് കുഴിയിലുള്ളത്. സൈക്കിളിൽ പോകുന്നതിനിടെ മാലിന്യക്കുഴിയിലേക്ക് തെന്നി വീണതാണ് എന്നാണ് പ്രാഥമിക നിഗമനം. കൊട്ടേക്കാട് സെന്റ് മേരീസ് എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരണമടഞ്ഞ ജോൺ പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News