പലചരക്ക് കടയിൽ ഉരുളക്കിഴങ്ങ് വാങ്ങാനെത്തിയ ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എറണാകുളം കാലടിയില്‍ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ശ്രീമൂലനഗരം സ്വദേശി കുഞ്ഞുമോൻ എന്ന ലുജോ ആണ് പോലീസിന്‍റെ പിടിയിലായത്. പ്രതിയുടെ പലചരക്ക് കടയില്‍ ഉരുളക്കിഴങ്ങ് വാങ്ങാനെത്തിയ ഒമ്പതു വയസുകാരനെയാണ് ഇയാൾ പീഡിപ്പിച്ചത്.

ALSO READ: പ്രസവശേഷം പച്ചക്കറിക്കാരൻ വരെ ചോദിച്ചു ചേച്ചിക്ക് എന്താണുപറ്റിയതെന്ന്: ബോഡിഷെയിമിങ്ങിനെ കുറിച്ച് സമീറ റെഡ്ഡി

പിന്നോക്ക സമുദായത്തിൽപ്പെട്ട 9 വയസ്സുള്ള ആൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ആഗസ്റ്റ് പത്താം തീയതിയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയാണ് ലൈംഗികമായി മകനെ പീഡിപ്പിച്ചുവെന്ന് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ALSO READ: ‘പുതുപ്പള്ളിയിലെ ബി ജെ പി സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ല’, കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്കായി നാല് പേരുകൾ അയച്ചു

അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കാലടി പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ പെരുമ്പാവൂർ ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News