തമിഴ്‌നാട്ടിൽ ഒന്‍പതുവയസുകാരൻ കുത്തേറ്റ് മരിച്ചു; ബിഹാർ സ്വദേശിയായ പതിമൂന്നുകാരൻ അറസ്റ്റിൽ

ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വകാര്യ ഉറുദുപഠനകേന്ദ്രത്തിലാണ് സംഭവം. ബിഹാർ സ്വദേശികളായ പതിമൂന്ന് വിദ്ധ്യാർഥികളാണ് ഇവിടുത്തെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്.

ALSO READ: കോഴിക്കോട് ഭക്ഷ്യഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന; 23 ഷവർമ കടകൾക്ക് നോട്ടീസ്, മൂന്ന് കടകൾ പൂട്ടിച്ചു, അഞ്ച് കടകൾക്ക് പിഴ

ഒന്‍പതുവയസുകരാനായ ഷാനവാസും 13കാരനും തമ്മിൽ തർക്കമുണ്ടാകുകയും പിന്നീട് അടുക്കളിലെ കത്തി ഉപയോഗിച്ച് ഷാനവാസിനെ കുത്തുകയുമായിരുന്നു. ആഴത്തിലുള്ള മുറിവായതിനാൽ ഷാനവാസ് ഉടൻ തന്നെ മരിച്ചു. കുട്ടിയുടെ മൃതദേഹം ആരും കാണാതിരിക്കാന്‍ സമീപത്തെ ഓടയില്‍ ഉപേക്ഷിക്കുകയും ചെയ്‌തു. കുട്ടിയെ കാണാതായതിനെത്തുടർന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പലയിടത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ALSO READ: സർക്കാർ 900 കോടി രൂപ അനുവദിച്ചു; ക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News