ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെട്ടിട്ട് 9 വര്‍ഷം. പ്രതികളെ മുഴുവന്‍ പിടികൂടാനാകാതെ അന്വേഷണം ഇഴയുകയാണ്. 81 വയസ്സായിരുന്ന ഗോവിന്ദ് പന്‍സാരെ എന്ന വയോധികന്‍ ശിവജിയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ പേരിലാണ് മഹാരാഷ്ട്രയിലെ കോലാപൂരില്‍ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സിപിഐ നേതാവും ഗ്രന്ഥകാരനുമായ ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെട്ടിട്ട് ഇന്ന് 9 വര്‍ഷം തികയുകയാണ്.
കേസിലെ പ്രതി സമീര്‍ വിഷ്ണു ഗെയ്ക്വാദിന് 2017ല്‍ കോലാപൂര്‍ സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ശിവജിയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ പേരിലാണ് സഖാവ് ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെട്ടത്.
Also Read : തളരാതെ മുന്നോട്ട്… കേന്ദ്രത്തിന്റെ കാര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍
81 വയസ്സായിരുന്ന ഗോവിന്ദ് പന്‍സാരെ എന്ന വയോധികനെ ബ്രാഹ്‌മണിക് നയങ്ങളെ പൊതുമദ്ധ്യേ തുറന്നു കാണിച്ചതിനായിരുന്നു ഇല്ലായ്മ ചെയ്തത്. 2015 ഫെബ്രുവരി 16ന് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള വീടിന് സമീപത്ത് വെച്ചാണ് പ്രഭാത സവാരിക്കിടെ ഗോവിന്ദ് പന്‍സാരെക്കും ഭാര്യ ഉമാ പന്‍സാരെക്കും നേരെ മോട്ടോര്‍ ബൈക്കിലെത്തിയ സംഘം നിറയൊഴിച്ചത്
അഞ്ച് തവണ വെടിയേറ്റ ഗോവിന്ദ് പന്‍സാരെ നാല് ദിവസം ജീവിതത്തോട് മല്ലടിച്ചാണ് ഫെബ്രുവരി 20ന് മരണത്തിന് കീഴടങ്ങിയത്. ഉമാ പന്‍സാരെ രക്ഷപ്പെട്ടു. തുടക്കത്തില്‍ സിഐഡി, എസ്‌ഐടി അന്വേഷിച്ച കേസ് ഒരു വഴിത്തിരിവില്ലാതെ 2022 ഓഗസ്റ്റില്‍ എടിഎസിലേക്ക് മാറ്റുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here