19കാരിയായ സെക്യൂരിറ്റി ജീവനക്കാരിയെ ബലാത്സംഗം ചെയ്തു, കൂട്ടബലാത്സംഗമെന്ന് കുടുംബം, ഇരയ്ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 19 കാരിയായ സെക്യൂരിറ്റി ജീവനക്കാരി ബലാത്സംഗത്തിനിരയായി. ഇരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 24 മണിക്കൂറിനുള്ളില്‍ മരിച്ചു. കുട്ടി കൂട്ടബലാത്സംഗത്തിനരയായതായി കുടുംബം ആരോപിച്ചു. എന്നാല്‍ കൂട്ടബലാത്സംഗമല്ലെന്നാണ് പൊലീസിന്‍റെ പക്ഷം.

ഞായറാഴ്ചയാണ് ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയിലെ കാവല്‍ക്കാരിയായ പെണ്‍കുട്ടി ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു.

ALSO READ: മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി; വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുല്‍ ഉലമ അറിയിച്ചു

സംഭവത്തില്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറായ അജയ് (32) ആണ് പ്രതിയെന്നും അയാള്‍ കസ്റ്റഡയിലാണെന്നും ഡിസിപി വിവേക് ചന്ദ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ജാര്‍ഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടി സ്ഥാപനത്തിന് തൊട്ടടുത്തുള്ള ബന്ധുവിന്‍റെ വീട്ടിലായിരുന്നു താമസം. മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയെ സ്ഥാപനത്തിന്‍റെ ബേസമെന്റില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും മനോവിഷമത്തില്‍  ഇര ആശുപത്രിയില്‍ വിഷം കഴിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.

ALSO READ: ‘അതിദരിദ്രരില്ലാത്ത കേരളം’ മാതൃകാ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി

സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കുടുംബം ആരോപിക്കുന്നത് പോലെ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നുമെന്നാണ് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞത് . ആന്തരിക അവയവങ്ങള്‍ പരിശോധനയക്ക് അയച്ചിട്ടുണ്ടെന്നും മരണ കാരണം വിഷം കഴിച്ചതാണോ ശ്വാസ കേശ സംബന്ധമായ രോഗമാണോ എന്ന് സ്ഥിരീകരിക്കണമെന്നും ഡിസിപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News