മലയാളിയുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന മഹാപ്രളയത്തിന് 99 വയസ്സ്

മലയാളിയുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന മഹാപ്രളയത്തിന് 99 വയസ്സ്. കേരളത്തിന്റെ ചരിത്രത്തില്‍ മായ്ക്കാനാവത്ത ഏടായ 99ലെ വെള്ളപ്പൊക്കത്തില്‍ കുത്തിയൊലിച്ചു പോയത് അതിരുകളും അടയാളങ്ങളും മാത്രമല്ല മുന്നാറിന്റെ പ്രതാപം കൂടിയാണ്.

Also Read: ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് ഉടൻ എത്തുന്നു

99 വര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1924 ജൂലൈയിലായിരുന്നു ആ മഹാ പ്രളയം. കൊല്ലവര്‍ഷം 1099 കര്‍ക്കിടക മാസത്തില്‍ സംഭവിച്ചതിനാല്‍ 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെട്ടു. ജൂലൈ 16ന് ആയിരുന്നു ആ പ്രളയപ്പെയ്ത്തിന്റെ തുടക്കം. 19 ആയപ്പോഴേക്കും പ്രളയമെത്തി. മൂന്നാറില്‍ മാത്രം നൂറോളം പേരാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. അന്ന് കുത്തിയോലിച്ചിറങ്ങിയ പ്രളയജലത്തില്‍ നഷ്ടമായത് ഇന്ന് ചിന്തിക്കാന്‍ സാധിക്കാത്തത്ര വികസിതമായ മൂന്നാര്‍ എന്ന ടൗണ്‍ഷിപ്പാണ്. ഏറ്റവും പ്രതാപിയായ ഒരു നഗരത്തിനെ പൂര്‍ണ്ണമായും കവര്‍ന്നെടുത്തുകൊണ്ടാണ് ആ പ്രളയം കടന്നു പോയത്. രണ്ടാഴ്ചയിലേറെ നീണ്ട മഴയാണ് തുടക്കം. ജൂലൈ 16. മഴ അതിശക്തമായി. ജൂലൈയില്‍ ആകെ 485 സെന്റീമീറ്റര്‍ മഴ പെയ്‌തെന്നു ബ്രിട്ടിഷുകാരുടെ കണക്ക്.?കേരള ചരിത്രത്തിലെ ഏറ്റവും വലിയ മഴ ഇതാണെന്നു കരുതുന്നു.

Also Read: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 ആയി; 122 പേരെ കാണാതായി; തിരച്ചില്‍ നാലാം ദിവസവും തുടരുന്നു

മുന്നാറിന് പറയാനുണ്ടായിരുന്ന ചരിത്രത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 1790 ല്‍ ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂറിലേക്കു പടനയിച്ച കാലത്താണു ബ്രിട്ടിഷുകാര്‍ മൂന്നാറിലെത്തിയത്. മധുരയില്‍നിന്നു ബ്രിട്ടിഷ് സൈന്യത്തെ നയിച്ച് കേണല്‍ ആര്‍തര്‍ വെല്ലസ്ലി 1790ല്‍ കമ്പംമെട്ട് വഴി മൂന്നാറിലേക്കു മലകയറി. ടിപ്പുവിനെ എതിരിടാനായിരുന്നു വരവ്. യുദ്ധത്തിനുശേഷം ബ്രിട്ടിഷുകാര്‍ മൂന്നാര്‍ വിട്ടില്ല. 1878ല്‍ പൂഞ്ഞാര്‍ രാജാവില്‍നിന്നു പാട്ടത്തിനെടുത്ത കണ്ണന്‍ദേവന്‍ കുന്നുകളില്‍ ബ്രിട്ടിഷുകാര്‍ കോട്ടപണിതു. മൂന്നാര്‍ എന്ന നഗരത്തിന്റെ പിറവി ഇവിടം മുതലാണ്. 1831 റോഡ് പണിതു. 1904ല്‍ കാളവണ്ടികള്‍ പോകുംവിധം വികസിപ്പിച്ചു. 1923ല്‍ മോട്ടര്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. യൂറോപ്യന്‍ മാതൃകയില്‍ മൂന്നാറില്‍ സ്ഥാപിച്ച റെയില്‍പാളങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, വൈദ്യുതി വിതരണ ശൃംഖല, കുണ്ടളവാലി റെയില്‍വേ സ്റ്റേഷന്‍ ,തേയിലയും മറ്റു ചരക്കുകളും കൊണ്ടുപോകുന്നതിനായി മോണോ റെയില്‍ സര്‍വീസ്, ജലവൈദ്യുത പദ്ധതി,റോപ്വേ, മോട്ടര്‍ ബൈക്ക് തുടങ്ങി മികച്ച ഗതാഗത സൗകര്യങ്ങളും ഫോണും തപാലുമുള്‍പ്പെടെ വാര്‍ത്താവിനിമയ സൗകര്യങ്ങളും പഴയ മൂന്നാറിന്റെ പ്രത്യേകതയായിരുന്നു.

വികസനത്തിന്റെ മുഖമായിരുന്ന മുന്നാറിനെ പൂര്‍ണ്ണമായും തകര്‍ത്താണ് ആ പ്രളയജലം കുതിച്ചൊഴുകിയത്. പഴയ മൂന്നാര്‍ പട്ടണത്തിന്റെ അന്ത്യം കൂടിയായിരുന്നു ഈ പ്രളയം. അത്രയേറെ നാശനഷ്ടം വിതച്ചാണ് ആ പ്രളയജലം കടന്നു പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News