കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന് 99 വയസ്

99 വർഷങ്ങൾക്ക് മുൻപ്,കൃത്യമായി പറഞ്ഞാൽ 1924 ജൂലൈയിലായിരുന്നു കേരളത്തെ തകർത്തെറിഞ്ഞ ആ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. 99 ലെ വെള്ളപ്പൊക്കമെന്ന പേരിലാണ് ആ മഹാപ്രളയം ചരിത്രത്തിൽ അറിയപ്പെടുന്നത്. കൊല്ലവർഷം 1099 ൽ നടന്നതുകൊണ്ടാണ് ഈ സംഭവം 99ലെ വെള്ളപൊക്കമെന്ന് അറിയപ്പെടുന്നത്.

Also Read :2023ലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഇന്ന്; അസ്തമയം രാത്രി 8:27 ന്

ഇരുപതാം നൂറ്റാണ്ടിൽ, കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ഈ വർഷം 99 വ​യ​സ്സ് തികയുകയാണ്.അതുവരെ ഉണ്ടായിരുന്ന മൂന്നാറിന്റെ ചരിത്രം കൂടിയാണ് അന്ന് സംഭവിച്ച പ്രളയത്തിൽ ഒലിച്ചുപോയത്.എത്രപേർക്ക് ആ വെള്ളപൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടുവെന്ന് കൃത്യമായി പറയാൻ കഴിയില്ല.വലിയ നഷ്ടമാണ് പ്രളയത്തിൽ ഉണ്ടായത്.

കേട്ടറിവിനേക്കാൾ വലുതായിരുന്നു 99 ൽ പ്രളയം ഏൽപ്പിച്ച ആഘാതം. മൂന്നാഴ്ചയോളം നീണ്ടു നിന്ന പേമാരിയായിരുന്നു പ്രളയത്തിന്റെ പ്രധാന കാരണം.അന്ന് മൂന്നാറിൽ മാത്രം രേഖപ്പെടുത്തിയത് 485 സെന്റീ മീറ്റർ മഴയായിരുന്നു . കേരളത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ പ്രളയത്തിൽ മുങ്ങിപ്പോയി.തെക്കൻ മലബാറിനെയും മദ്ധ്യ തിരുവിതാംകൂറിനെയും പ്രളയം സാരമായി ബാധിച്ചു.ഉയർന്ന പ്രദേശങ്ങളെല്ലാം അഭയാർത്ഥികളെ കൊണ്ട് തിങ്ങി നിറഞ്ഞു.കുട്ടനാട് പൂർണമായും,എറണാകുളം ജില്ലയുടെ നാലിൽ മൂന്ന് ഭാ​ഗവും വെള്ളത്തിനടിയിലായി.ഇക്കാലത്ത് പട്ടിണികൊണ്ടും ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടി.

Also Read: വിജയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്, ധനുഷിനും മാധവനും പിന്നാലെ ആ നേട്ടം സ്വന്തമാക്കി ഇളയദളപതി

മൂന്നാറിൽ അന്നുണ്ടായിരുന്ന റെയിൽ പാളങ്ങളും വൈദ്യുതിയും ടെലിഫോൺ അടക്കമുള്ള വാർത്താവിതരണ സംവിധാനങ്ങളും റോഡുകളും റെയിൽവേസ്റ്റേഷനുമെല്ലാം പ്രളയം തകർത്തെറിഞ്ഞു.പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. . പള്ളിവാസലിലെ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന ജനറേറ്ററുകൾ മണ്ണിനടിയിലായി.മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി മല പൂർണമായും ഇല്ലാതെയായി.ഇങ്ങനെ പോകുന്നു പ്രളയകെടുതികൾ.
വർഷങ്ങൾ എത്ര കഴിഞ്ഞാലും നാടിനെ ഇളക്കി മറച്ച പ്രളയത്തെ കേരളത്തിന് ഒരിക്കലും മറക്കാനാവില്ല.നഷ്ടങ്ങളുടെ മാത്രം കണക്കു പറയാൻ കഴിയുന്ന 99ലെ പ്രളയം നീണ്ടകാലത്തെ ദുരിതമായിരുന്നു നാടിന് സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration