പഠനത്തിനെന്ത് പ്രായം, സാക്ഷരതാ മിഷൻ മികവുത്സവ പരീക്ഷയിൽ താരമായി 92 കാരി ബിച്ചായിഷ

പഠനത്തിന് പ്രായം ഒരുകാലത്തും തടസ്സമാകാറില്ല. അതിന് നിരവധി ഉദാഹരണങ്ങളും നമുക്ക് മുൻപിലുണ്ട്. ഇപ്പോഴിതാ അതിനെ ഒരിക്കൽക്കൂടെ ഊട്ടി ഉറപ്പിക്കുകയാണ് 92 വയസ്സുകാരി ബിച്ചായിഷ എന്ന ഉമ്മ. സാക്ഷരതാ മിഷൻ മികവുത്സവ(പരീക്ഷ)ത്തിൽ മികവ് കാട്ടിയിരിക്കുകയാണ് ബിച്ചായിഷ. വായിച്ചും കണക്കുകൾ കൂട്ടി ഞൊടിയിടയിൽ പറഞ്ഞുമാണ് ബിച്ചായിഷ എന്ന ഈ ഉമ്മ വിസ്മയിപ്പിച്ചിരിക്കുന്നത്. തന്റെ പന്നിയങ്കര വകേരിപറമ്പിലെ വീട്ടിലിരുന്നുകൊണ്ടാണ് ബിച്ചായിഷ പരീക്ഷയിൽ പങ്കെടുത്തത്. ചോദ്യങ്ങൾ തീരുന്ന വേഗത്തിൽ ഉത്തരം പറയാൻ ബിച്ചായിഷ തയ്യാറായിരുന്നു. സക്കീനയാണ് സാക്ഷരതാ ഇൻസ്‌ട്രക്ടർ ആയെത്തിയത്. തുല്യത പരീക്ഷയിലൂടെ പഠിച്ചാണ് സക്കീന ഇൻസ്‌ട്രക്ടറായത്. ഇപ്പോൾ പ്ലസ് ടു തുല്യത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണിവർ.

ALSO READ: ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എംവി ഗോവിന്ദൻ മാസ്റ്റർ

ബിച്ചായിഷയ്ക്ക് സാക്ഷരതാ പുസ്‌തകം ലഭിച്ചിട്ട് ഒരു മാസം മാത്രമേ ആകുന്നുള്ളൂ. അക്ഷരങ്ങളൊക്കെയും കണ്ടതോടെ 92 വയസ്സുകാരിയായ ഈ ഉമ്മയുടെ കൗതുകം കൂടി. എങ്ങനെയും അക്ഷരങ്ങളും കണക്കുമൊക്കെ പഠിച്ചെടുക്കണമെന്ന ആഗ്രഹം ഏറി. കണക്കാണ് ബിച്ചായിഷയ്ക്ക് കൂടുതൽ ഇഷ്ടം. പഠിക്കണമെന്ന് താത്പര്യം ഉണ്ടായിരുന്നെങ്കിലും പണ്ടുകാലത്ത് സ്കൂളിൽ വിട്ടിരുന്നില്ല. ഇപ്പോൾ പ്രായമായതിന്റെ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും പഠിക്കാൻ നല്ല രസമാണെന്ന് ബിച്ചായിഷ പറയുന്നു. മകനോടും കുടുംബത്തോടുമൊപ്പമാണ് ബിച്ചായിഷയുടെ താമസം.

ALSO READ: അമ്പതിലൊതുങ്ങില്ല, ഇനിയുമുണ്ടാകും; വൈറലായി ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ്

ബിച്ചായിഷയുടെ ഇൻസ്‌ട്രക്ടറായ സക്കീനയ്ക്കുമുണ്ട് ചില പ്രത്യേകതകൾ. 61 വയസുകാരിയായ സക്കീന ആറാം ക്ലാസ് വരെ പഠിച്ചെങ്കിലും പിന്നീട് പഠനം തുടരാൻ കഴിഞ്ഞില്ല. വിവാഹവും കുടുംബജീവിതവുമായിരുന്നു പഠനത്തിന് തടസമായി നിന്നത്. പക്ഷെ പഠിക്കണമെന്ന ആഗ്രഹം സക്കീനയുടെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ 2015 ൽ ഏഴാം തരം പഠിച്ച ഇവർ പിന്നീട് പത്താം തരവും എഴുതിയെടുത്തു. ഇപ്പോഴിതാ പ്ലസ് ടുവും എഴുതിയെടുക്കാൻ ഒരുങ്ങുകയാണ് ബിച്ചായിഷയുടെ ഇൻസ്‌ട്രക്ടറായ സക്കീന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News