ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവം, സിവില്‍ പൊലീസ് ഓഫീസര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം ആര്യങ്കോട് ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പ്രതിയായ സിവില്‍ പൊലീസ് ഓഫിസര്‍ മാരായമുട്ടം കിഴങ്ങുവിളവീട്ടില്‍ ദിലീപിനെ(44) നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി മറയൂര്‍ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനായ ഇയാളെ അന്വേഷണ സംഘം അവിടെയെത്തിയാണ് അറസ്റ്റ് പിടികൂടിയത്. 2021ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

Also Read: പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചാം തീയ്യതി മുതൽ

പതിനാലുകാരി വയര്‍ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ സാഹചര്യത്തില്‍ പരിശോധിച്ച ഡോക്ടറാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ ഡോക്ടര്‍ വിവരം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പൊലീസ് പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തത്. നിലവില്‍ പെണ്‍കുട്ടി ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News