പതിനേഴുകാരനൊപ്പം ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർഥിനി; കസ്റ്റഡിയിലെടുത്ത് പൊലീസ്

മൊബൈൽ ഫോൺ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്തു. ഇടുക്കി എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. മണിയാറൻകുടി പള്ളിസിറ്റി സ്വദേശിയായ കൗമാരക്കാരനും ഒരു വിദ്യാർഥിനിയുമാണു പൊലീസ് പിടിയിലായത്.

താന്നിക്കണ്ടത്തുള്ള ബന്ധുവീട്ടിൽനിന്നു പെൺകുട്ടിയെ കാണാതായ വിവരം രാത്രിയാണ് കുടുംബാംഗങ്ങൾ അറിയുന്നത്. 17 വയസ്സുകാരനൊപ്പം സ്കൂട്ടറിലാണു പെൺകുട്ടി പോയത്. വിവരമറിഞ്ഞെത്തിയ ഇടുക്കി പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ കൗമാരക്കാരന്റെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News