നിപ പരിശോധന; ഇന്ന് 7 സാമ്പിളുകള്‍ കൂടി നെഗറ്റീവായി

നിപ പരിശോധനയില്‍ ഇന്ന് 7 സാമ്പിളുകള്‍ കൂടി നെഗറ്റീവായി. 6 സാമ്പിളുകളുടെ പരിശോധനാഫലം കൂടി ഇനി ലഭിക്കാനുണ്ട്. പോസിറ്റീവായി ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു. ഇന്നലെ പരിശോധനയ്ക്കയച്ച 7 സാമ്പിളുകളില്‍ പരിശോധനാ ഫലം ലഭിച്ചതില്‍ 7 എണ്ണവും നെഗറ്റീവാണ്. 6 സാമ്പിളുകളുടെ ഫലം കൂടി ഇനി വരാനുണ്ട്. 365 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്കായി അയച്ചത്. 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായും മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

READ ALSO:തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യാത്രക്കാരന് ഗുരുതമായി പരുക്ക്

പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു. അതേസമയം വടകരയിലെ 9 ഗ്രാമപഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് മാറ്റിയതോടെ പതിവ് സ്ഥിതിയിലേക്ക് ജനജീവിതം മടങ്ങുകയാണ്. നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കൃത്യമായി പാലിക്കാനും നിര്‍ദേശം ഉണ്ട്. ഇളവ് നല്‍കിയെങ്കിലും പൊതുനിര്‍ദ്ദേശങ്ങളില്‍ മാറ്റം ഉണ്ടാവില്ല.

READ ALSO:ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News