മലപ്പുറത്തെ നിപ സമ്പർക്ക പട്ടിക 267 ആയി ഉയർന്നു , ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ; രോഗത്തിന്റെ ഉറവിടം വീട്ടുവളപ്പിലെ പഴം കഴിച്ചത്

മലപ്പുറത്ത് നിപ സമ്പർക്ക പട്ടിക 267 ആയി ഉയർന്നു. പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റിവെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് പറഞ്ഞു. എം പോക്സ് ബാധിച്ചയാളുമായി 23 പേരാണ് സമ്പർക്കമുണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.267പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 37 പേരുടെ പരിശോധന പൂർത്തിയായി. എല്ലാവരും നെഗറ്റീവായെന്ന് മന്ത്രി പറഞ്ഞു.

ALSO READ : നിപ: 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

വീട്ടുവളപ്പിലെ മരത്തിൽ നിന്ന് പഴം കഴിച്ചതാണ് രോഗത്തിൻ്റെ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം. എം പോക്സ് ബാധിതനായ ആളുമായി സമ്പർക്കം പുലർത്തിയ 23 പേരാണ് നിരീക്ഷണത്തിലുള്ളത്. വിമാനത്തിൽ സഞ്ചരിച്ച 40 പേരോടും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിരോധ നടപടികൾ ഊർജ്ജിതമായി മുന്നോട്ടു പോകുകയാണെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News